കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ഹിമാലയന്‍ താഴ് വര, തിങ്ങി നിറഞ്ഞ പൈന്‍ മരകാടുകള്‍, ആപ്പിള്‍ തോട്ടങ്ങള്‍, നെല്‍വയലുകള്‍ ഇങ്ങനെ ഹതു കൊടുമുടിയില്‍ നിന്നും നോക്കുമ്പോള്‍ കാണുന്ന കാഴ്‌ചകള്‍ നിരവധിയാണ്. ഹിമാലയന്‍ താഴ് വരകളുടെ ഭംഗി പൂര്‍ണമായി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹതു കൊടുമുടിയിലേക്കുള്ള യാത്ര ഒഴിവാക്കരുത്. നാര്‍ക്കണ്ടയിലെ ഏറ്റവും ഉയര്‍ന്ന ഈ കൊടുമുടി സമുദ്ര നിരപ്പില്‍ നിന്നും 3,300 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
നാര്‍ക്കണ്ടയില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരമാണ് ഹട്ടുവിലേയ്‌ക്കുള്ളത്. കൊടുമുടിയുടെ ഏറ്റവും ഉയരത്തിലെത്താന്‍ ഉള്ള ഏക ആശ്രയം കാല്‍നട യാത്ര മാത്രമാണ്. ഹട്ടു കൊടുമുടിയുടെ ഏറ്റവും ഉയരത്തിലാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളില്‍ ഒന്നായ ഹതുമാത ക്ഷേത്രം. മല മുകളിലെത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ പിഡബ്ല്യുഡിയുടെ ഗസ്റ്റ് ഹൗസും ഇവിടെയുണ്ട്. ചെറിയൊരു കുളവും ഇവിടെയുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. കൊടുമുടിയില്‍ നിന്നു നോക്കിയാല്‍ ധുമാരി, ജാവു ബാഗ് എന്നിവയുടെ കാഴ്‌ചകളും കാണാം.



Click it and Unblock the Notifications