നാര്‍ക്കണ്ടയില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയായുള്ള കോട്‌ഗഢും താനേധാറും ഹിമാചല്‍ പ്രദേശിലെ വളരെ പ്രശസ്‌തമായ രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. സത്‌ലജ് നദിയുടെ ഇടത് തീരത്തുള്ള കോട്‌ഗഢ് അതി പുരാതനമായ ഒരു താഴ്‌വരയാണ്. ഈ താഴ്‌വരയുടെ യു ആകൃതയാണ് ഇതിനെ പ്രശസ്‌തമാക്കിയിരിക്കുന്നത്. ആപ്പിള്‍ തോട്ടങ്ങളാണ് തനേധാറിന്റെ സവിശേഷത. പ്രശസ്‌ത എഴുത്തുകാരനായ റുഡിയാര്‍ഡ് കിപ്ലിങ് തന്റെ ലിസ്‌പെത് എന്ന ചെറുകഥയില്‍ കോട്‌ഗഡിനെ വിശേഷിപ്പിച്ചിരിക്കുന്നത് വടക്കന്‍ മലകളുടെ നായിക എന്നാണ്.
ആപ്പിള്‍ തോട്ടങ്ങളാല്‍ നിറഞ്ഞിരിക്കുന്നതിനാല്‍ നാര്‍ക്കണ്ടയിലെ ഹരിത താഴ് വരകളായാണ് ഇവ രണ്ടും അറിയപ്പെടുന്നത്. തനേധാറിലാണ് പ്രശസ്‌തമായ സ്റ്റോക്‌സ് ഫാം സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications