പ്രസിദ്ധമായ ഒരു ശിവക്ഷേത്രത്തിന്റെ പുണ്യസാന്നിദ്ധ്യമാണ് മഹേന്ദ്രഘറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ബഗോതിനെ വിശ്വാസികള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നത്. ആഗ്രഹങ്ങളുടെയും ആവലാതികളുടെയും ഒരുനാളും ഒഴിയാത്ത ഭാണ്ഡങ്ങള്‍ ഇറക്കിവെക്കാന്‍ അനവധി വിശ്വാസികള്‍ ഇവിടേക്കെത്തുന്നു.
ആഗ്രഹസാഫല്യം നേടിയ വിശ്വാസികള്‍ ഹരിദ്വാറില്‍ ചെന്ന് ഗംഗയിലെ തീര്‍ത്ഥജലം ചെറിയ ജാറുകളിലാക്കി, ശിവരാത്രി നാളുകളില്‍ ഇവിടെ നടത്തിവരാറുള്ള മഹോത്സവത്തിന് ഒരാഴ്ചമുമ്പായി ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നു. തീര്‍ത്ഥജലം സൂക്ഷിക്കുന്ന പാത്രത്തിന് കവാര്‍ എന്നാണ് പേര്.
നഗ്നപാദരായാണ് വിശ്വാസികള്‍ ഹരിദ്വാറിലേക്കും തിരിച്ചും യാത്രചെയ്യുന്നത്. തീര്‍ത്ഥജലം അശുദ്ധമാകും എന്ന ഭയത്താല്‍ യാത്രയ്ക്കിടയില്‍ ഒരിയ്ക്കല്‍ പോലും കവാറുകള്‍ താഴെ വെക്കില്ല. ബഗോതിലെ ക്ഷേത്രത്തില്‍ തിരിച്ചെത്തി മഹാദേവന്റെ വിഗ്രഹത്തിന്മേല്‍ തീര്‍ത്ഥം ചൊരിയുന്നതോടെ നിയോഗം പൂര്‍ണ്ണമായി.



Click it and Unblock the Notifications