നാര്‍നോലില്‍ നിന്ന് 5 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഈ സ്ഥലം സുഷുപ്തിയിലായ ഒരു അഗ്നിപര്‍വ്വതമാണ്. പണ്ട് പുറത്തേക്ക് തിളച്ചൊഴുകിയ ലാവയുടെ തണുത്തുറഞ്ഞ രൂപം ഇന്നും ഇവിടെ കാണാം. ഇതുകൂടാതെ വേറെയും പ്രത്യേകതകള്‍ ഈ പ്രദേശത്തിനുണ്ട്. വേദകാലത്തെ ച്യവനമഹര്‍ഷിയുടെ ആശ്രമം നിലനിന്നിരുന്ന സ്ഥലം എന്ന ഖ്യാതിയും ഇതിനുണ്ട്.
ഇവിടെവെച്ചാണ് ‘ച്യവനപ്രാശ’ത്തിന്റെ ആദിമ രൂപം തയ്യാറാക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഏകദേശം പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേവലോക വൈദ്യന്മാരായ അശ്വിനികുമാരന്മാരാണ് ച്യവനമഹര്‍ഷിയുടെ വാര്‍ദ്ധക്യവും ക്ഷീണവുമകറ്റാനായി പച്ചമരുന്നുകള്‍ അരച്ച് ഇതുണ്ടാക്കിയത്. ഈ ലേഹ്യം ഇന്നും ആളുകള്‍ക്കിടയില്‍ പ്രസിദ്ധമാണ്. മനോഹരമായ ഒരു ജലാശയവും ഈ മലയിലുണ്ട്.
ബ്രാഹ്മണ ഗ്രന്ഥത്തിലും മഹാഭാരത വേദത്തിലും പുണ്യപുരാണങ്ങളിലും ദോശി മലയെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ‘മൂന്ന് ശൃംഗങ്ങളുള്ള മല’എന്നും ‘അക്ഷയങ്ങളായ മൂന്ന് വെള്ളച്ചാട്ടങ്ങളുടെ മല’ എന്നും മഹാഭാരത വേദഗ്രന്ഥത്തില്‍ ഇതിനെ സൂചിപ്പിച്ചിട്ടുണ്ട്.