നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ ഒരു കുന്നിന്റെ അടിവാരത്തിലാണ് ഈ ക്ഷേത്രം. ഈ മേഖലയുടെ ഭരണാധികാരിയും ദേവിയുടെ കടുത്ത ആരാധകനുമായിരുന്ന രാജ നോന്‍കരന്‍ ആണ് ഇത് പണിതത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പ്രദേശം മുഗളരുടെ ഭരണത്തിന് കീഴിലായപ്പോള്‍ ഇതിനടുത്തായി ഒരു പള്ളി അവര്‍ പണിതു. നിരന്തരമായ അവഗണനയുടെ ഫലമെന്നോണം ജീര്‍ണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രത്തിന് സ്വാതന്ത്ര്യാനന്തരം ദേശവാസികളുടെ ശ്രമഫലമായി അതിന്റെ പ്രൌഢി തിരികെ ലഭിച്ചു. വിദൂരങ്ങളില്‍ നിന്ന് പോലും ക്ഷേത്രത്തിന്റെ പെരുമ കേട്ടറിഞ്ഞ എണ്ണമറ്റ വിശ്വാസികള്‍ ആഗ്രഹസഫലീകരണത്തിനായി ഇവിടെ വന്നെത്താറുണ്ട്.



Click it and Unblock the Notifications