നവാധയില്‍ നിന്ന് 15 മൈലകലെ അപ്സാദ് വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് അപ്സാദ്. ആശ്ചര്യമുണര്‍ത്തുന്ന വിധം നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലേക്ക് രാജ്യമെങ്ങും നിന്നുള്ള ഭക്തര്‍ പ്രാര്‍ത്ഥനകള്‍ക്കായെത്തുന്നു. ആര്‍ക്കിയോളജി വകുപ്പ് ഇവിടെ നടത്തിയ പര്യവേഷണത്തില്‍ ടെറാകോട്ടയില്‍ നിര്‍മ്മിച്ച മൃഗങ്ങളുടെയും, മനുഷ്യരുടെയും രൂപങ്ങള്‍ കണ്ടെടുത്തിരുന്നു.
വിഷ്ണു ഭഗവാന്‍റെ കല്ലില്‍ തീര്‍ത്ത വിഗ്രഹം കണ്ടെടുത്ത സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ടെറാകോട്ടയിലുള്ള മുത്തുകള്‍, സ്ഫടിക കഷ്ണങ്ങള്‍, വളകള്‍, ചെറിയ കളിമണ്‍ പാത്രങ്ങള്‍, തളികകളും അപൂര്‍വ്വവും, വിലപിടിപ്പുള്ളതുമായ കല്ലുകളും ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ചരിത്രകുതുകികളായവര്‍ക്ക് ഏറെ താല്പര്യമുണര്‍ത്തുന്ന ഒരിടമായിരിക്കും ഇവിടം.



Click it and Unblock the Notifications