ഹാന്‍ഡ്‌ലൂം സാരി മുതല്‍ ഒട്ടേറെ കരകൌശല വസ്തുക്കളുടെ പ്രധാന കേന്ദ്രമാണ് പടുരു. കോവുരുവി ന്റെയും ദമര്‍മഗുഡുവിന്റെയും ഇടയിലാണിതിന്റെ സ്ഥാനം. നെല്ലൂരില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയും കോവൂരില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുമായാണ് പടുരു സ്ഥിതി ചെയ്യുന്നത്. പ്രശസ്ത തെലുങ്ക് കവി തിക്കണ്ണ സോമയാജിയുടെ ജന്മ സ്ഥലമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. അദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഈ പ്രദേശത്തായാണ് ചെലവഴിച്ചത്. ആന്ധ്രയുടെ തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്നും 350 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്.