350 ചതുരശ്ര കിലോമീറ്ററോളം വിശാലമായി വ്യാപിച്ചു കിടക്കുന്ന ഉപ്പു തടാകമാണിത്. ചുറ്റും ശാന്തവും പ്രസന്നവുമായ അന്തരീക്ഷവും തെളിനീര്‍ തടാകവുമൊക്കെയായി മനോഹരമായ ഒരു പിക്നിക് സ്പോട്ടാണിവിടം. ഒറീസയിലെ ചില്ക തടാകം കഴിഞ്ഞാല്‍ അടുത്ത ഏറ്റവും വലിയ ഉപ്പു തടാകമാണിത്. അപൂര്‍വ്വങ്ങളായ ഒട്ടനേകം ദേശാടന കിളികളുടെ സംഗമ സ്ഥാനമാണിത്. വര്‍ഷത്തിലുടനീളം ഈ പക്ഷികള്‍ ഇവിടെ പാറി നടക്കുന്നതിനാല്‍ ഒട്ടേറെ പക്ഷി നിരീക്ഷകരുടെ കൂടി ഇഷ്ട പ്രദേശമാണിത്.
ഈ തടാകത്തിലൂടെയുള്ള ബോട്ട് യാത്ര വളരെ രസകരമായ അനുഭവമാണ്. ഇവിടുത്തെ മീന്‍പിടിത്തക്കാരുടെ കയ്യില്‍ നിന്നും 500 രൂപയ്ക്കു ബോട്ട് വാടകയ്ക്ക് കിട്ടും. അതുമായി തടാകമാകെ മൊത്തത്തിലൊന്നു ചുറ്റിക്കറങ്ങാം. ശ്രീഹരിക്കോട്ട ദ്വീപ് പ്രദേശം ഈ തടാകത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വേര്‍പെടുത്തി നിര്‍ത്തുന്നു. ജല പക്ഷികള്‍, കൊക്കുകള്‍,പെലിക്കന്‍,ഫ്ലാമിന്‍ഗോസ് എന്നിവ ഇവിടെ കണ്ടു വരുന്ന പ്രധാന പക്ഷികളില്‍ പെടുന്നു.



Click it and Unblock the Notifications