പുരാതന ശില്‍പ കലയുടെയും വാസ്തു വിദ്യയുടെയും ഉത്തമ പ്രതീകമാണ് നെല്ലൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന രാമ ലിംഗേശ്വര ക്ഷേത്രം. ഭഗവാന്‍ ശിവനും പത്നി കാമക്ഷമ്മയുമാണ് ഇവിടുത്തെ ആരാധനാ മൂര്‍ത്തികള്‍. ഇവരോടൊപ്പം തന്നെ പുത്രന്‍മാരായ വിഗ്നേശ്വരന്റെയും സുബ്രമണ്യന്റെയും പ്രതിഷ്ടയും ഇവിടെയുണ്ട്. രാമ തീര്‍ത്ഥം എന്നു കൂടി അറിയപ്പെടുന്ന ഈ ക്ഷേത്രം തീരത്ഥാടകരുടെയും സഞ്ചാരികളുടെയും പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. നെല്ലൂരിലെ പ്രധാന സ്റ്റേറ്റ് ഹൈവേയില്‍ നിന്ന് വളരെ എളുപ്പം ക്ഷേത്രത്തിലേക്ക് ചെന്നെത്താം.



Click it and Unblock the Notifications