നെല്ലൂരില്‍ നിന്നും 75 കിലോമീറ്റര്‍ അകലെ അത്രുപള്ളി പോടലകുര്‍ റൂട്ടിലാണ് സോമസില സ്ഥിതി ചെയ്യുന്നത്. വളരെ ശാന്തവും ഒതുങ്ങിയതുമായ പ്രദേശമാണിത്. ഇവിടെ സ്ഥിതി ചെയ്യുന്ന റിസര്‍വോയര്‍ കാണാനാണ് സഞ്ചാരികളേറെപ്പേരുമെത്തുന്നത്. ഇങ്ങോട്ടുള്ള വഴിയില്‍ തന്നെ പതിനഞ്ചോളം ഗ്രാമങ്ങള്‍ കാണാന്‍ സാധിക്കും. ഒരു ഷെയര്‍ ഓട്ടോ പിടിച്ചു ഇവയൊക്കെ കാണാം.
റിസര്‍വോയര്‍ പൊതു ജനങ്ങള്‍ക്ക് കാണാനായി തുറന്നു കൊടുത്തിട്ടുണ്ട്. കുടാതെ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് തൊട്ടടുത്തുള്ള മലകളില്‍ ട്രെക്കിംഗ് സൗകര്യവുമുണ്ട്. സോമസിലയിലെ കാഴ്ചകള്‍ കാണാന്‍ ദൂരദേശത്ത് നിന്നു പോലും ഒരുപാടു യാത്രികള്‍ എത്തുന്നുണ്ട്. വളരെ വിശാലമായ റോഡുകളാണ് ഇവിടേക്കുള്ളത്. റോഡുകള്‍ വൃത്തിയായി പരിചരിക്കുന്നതിനാല്‍ ഇവിടേക്കുള്ള യാത്ര വളരെയേറെ സുഖകരമാണ്.



Click it and Unblock the Notifications