Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: ബാംഗ്ലൂരിൽ മഴ പെയ്യും, വെള്ളക്കെട്ടും കുരുക്കും ഉറപ്പ്.. വരുന്നത് മൂടിക്കെട്ടിയ അന്തരീക്ഷം

ബെംഗളൂരു കാലാവസ്ഥ: ബാംഗ്ലൂരിൽ മഴ പെയ്യും, വെള്ളക്കെട്ടും കുരുക്കും ഉറപ്പ്.. വരുന്നത് മൂടിക്കെട്ടിയ അന്തരീക്ഷം

രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളും കനത്ത ചൂടിലൂടെയും ഉഷ്ണ തരംഗത്തിലൂടെയും കടന്നുപോകുമ്പോൾ വളരെ സുഖകരമായ അന്തരീക്ഷമാണ് ബെംഗളൂരുവിലെന്ന് പറയാതെ വയ്യ. ഈ വർഷം ജനുവര മുതൽ തന്നെ ബെംഗളൂരുവിൽ വേനലെത്തിയിരുന്നു. പെബ്രുവരിയിലും മാർച്ച് മാസത്തിലും പതിവിലും കൂടുതൽ ചൂട് നഗരത്തിൽ അനുഭവപ്പെട്ടെങ്കിലും ഏപ്രിൽ മാസത്തിൽ നഗരം മെല്ലെ മഴയുടെ തണുപ്പിലാണ്. പല ദിവസങ്ങളിലായി പെയ്ത മഴ നഗരത്തിലെ ചൂടിന് ഒരു ആശ്വാസം നല്കിയിട്ടുണ്ട്.

മുൻ ദിവസങ്ങളിലും ബെംഗളൂരുവിൽ മഴ പെയ്തെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി ബാംഗ്ലൂരിൽ മഴയില്ലായിരുന്നു. പതിയെ ചൂടിലേക്ക് പോയ നഗരത്തിന് വീണ്ടും ആശ്വാസ വാർത്ത് എത്തിയിരിക്കുയാണ്. ഇന്ന് ബെംഗളൂരുവിൽ വീണ്ടും മഴ പെയ്യും. ഏപ്രിൽ 7 തിങ്കളാഴ്ച ബാംഗ്ലൂരിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം അനുഭവപ്പെടുന്നതിനൊപ്പം നേരിയോ മിതമായതോ ആയ മഴയും ലഭിക്കുമെന്ന് കേന്ദ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Bangalore Weather Update Light to Moderate Rainfall Expected on Monday

ഇന്ന് ബാംഗ്ലൂരിൽ കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ നഗരത്തിലെ പരമാവധി താപനില 33.3 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് ഈ സമയത്ത് അനുഭവപ്പെടുന്ന സാധാരണ താപനിലയേക്കാൾ അല്പം കുറവാണ്. അതേസമയം, കുറഞ്ഞ താപനില സാധാരണയേക്കാൾ 1.4 ഡിഗ്രി സെൽഷ്യസ് കൂടുതലായി ത് 23.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ബെംഗളൂരുവിൽ ഇന്ന് മഴ

ഇന്ന് ബാംഗ്ലൂരിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നണ് കാലാവസ്ഥാ പ്രവചനം. അതുകൊണ്ടു തന്നെ പുറത്തിറങ്ങുമ്പോൾ കുട എടുക്കാൻ മറക്കരുത്. ബെംഗളൂരുവിൽ മഴ പെയ്താൽ വെള്ളക്കെട്ട് ഉറപ്പാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കണം. ഗതഗതക്കുരുക്കും രൂക്ഷമാകുന്ന സമയമാണ് മഴ ദിവസങ്ങൾ. പ്രധാന റോഡുകളിലടക്കം ഇന്ന് ട്രാഫിക് ബ്ലോക്ക് പ്രതീക്ഷിക്കാം.യാത്രക്കാർ തങ്ങളുടെ യാത്രകൾ ഇതിനനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.

മഴ തുടരുമോ?

ഇന്ന് നഗരത്തിൽ മഴ പെയ്യുമെങ്കിലും വരും ദിവസങ്ങളിൽ മഴ സാധ്യതകൾ ഒന്നും പ്രവചിച്ചിട്ടില്ല. ഏപ്രിൽ 8 ചൊവ്വാഴ്ച മുതൽ 12-ാം തിയതി വെള്ളിയാഴ്ച വരെ ഭാഗികമായി മേഘാവൃതമായ ആകാശം അനുഭവപ്പെടും. ഈ ദിവസങ്ങളിൽ താപനില താപനില 21 ഡിഗ്രി സെൽഷ്യസിനും 31 ഡിഗ്രി സെൽഷ്യസിനും ഇടയിയിരിക്കും.

കർണ്ണാടകയിൽ മഴ

അതേസമയം, കർണ്ണാടകയിലെ പല ജില്ലകളിലും ഏപ്രിൽ 13 ശനിയാഴ്ച വരെ കാലാവസ്ഥാ വകുപ്പ് മഴമുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെലഗാവി, ബാഗൽകോട്ട്, ധാർവാഡ്, ഗദഗ്, കോപ്പൽ, വിജയപുര, ബെംഗളൂരു റൂറൽ, ബെംഗളൂരു സിറ്റി,ചാമരാജനഗർ , ചിക്കമഗളൂരു, ദാവന്‍ഗരെ, ഹാസൻ, കൊടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രമനഗര, ഷിമോഗ, തുംകൂരു, വിജയനഗർ എന്നീ ജില്ലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്.

കർണാടകയുടെ വടക്കൻ ഉൾനാടൻ ജില്ലകൾ, തീരദേശ കർണാടക, തെക്കൻ ഉൾനാടൻ ജില്ലകൾ എന്നിവിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ബെലഗാവി, ധാർവാഡ്, ഗഡാഗ്, ഹാവേരി ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ "നേരിയ മഴയ്ക്കും ഇടിമിന്നലോടുകൂടി ശക്തമായ കാറ്റിനും (മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ) സാധ്യതയുണ്ട്.

തീരദേശ കർണ്ണാടക

ഏപ്രിൽ 7 തിങ്കൾ - ഇടി, മിന്നൽ, മഴ
ഏപ്രിൽ 8 ചൊവ്വ- ഇടി, മിന്നൽ, മഴ
ഏപ്രിൽ 9 ബുധൻ - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 10 വ്യാഴം - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 11 വെള്ളി - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

വടക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 7 തിങ്കൾ - ഇടി, മിന്നൽ, മഴ
ഏപ്രിൽ 8 ചൊവ്വ- ഇടി, മിന്നൽ, മഴ
ഏപ്രിൽ 9 ബുധൻ - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 10 വ്യാഴം - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 11 വെള്ളി - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

തെക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 8 ചൊവ്വ- ഇടി, മിന്നൽ, മഴ
ഏപ്രിൽ 9 ബുധൻ - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 10 വ്യാഴം - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 11 വെള്ളി - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+