Search
  • Follow NativePlanet
Share
» »സഞ്ചാരികള്‍ക്ക് സന്തോഷിക്കാം, ആഭ്യന്തര വിമാനയാത്ര നവംബര്‍ മുതല്‍ പൂര്‍ണ്ണതോതില്‍

സഞ്ചാരികള്‍ക്ക് സന്തോഷിക്കാം, ആഭ്യന്തര വിമാനയാത്ര നവംബര്‍ മുതല്‍ പൂര്‍ണ്ണതോതില്‍

ആഭ്യന്തര യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഇനി സന്തോഷിക്കാം. ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ നവംബര്‍ മാസത്തില്‍ പൂര്‍ണ്ണ തോതിലാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി

ആഭ്യന്തര യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഇനി സന്തോഷിക്കാം. ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ നവംബര്‍ മാസത്തില്‍ പൂര്‍ണ്ണ തോതിലാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ദീപാവലിയോടുകൂടി വിവിധ കമ്പനികളുടെ 650 ഓളം വരുന്ന വിമാനങ്ങള്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 25ന് മുന്‍പുള്ളതുപോലെ തന്നെ സര്‍വ്വീസുകള്‍ സാധാരണരീതിയില്‍ നട‌ത്തുവാനാകും എന്നാണ് കരുതുന്നതെന്നും അപ്പോഴേയ്ക്കും സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും തുറക്കുവാന്‍ സാധ്യതയുണ്ടെന്നും വിമാനത്താവളങ്ങള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Domestic Flights Resume From November

മേയ് 24ന് ആഭ്യന്തര സര്‍വ്വീസുകള്‍ പുനരാരംഭിച്ചുവെങ്കിലും നിലവില്‍ 25 മുതല്‍ 30 ശതമാനം സര്‍വ്വീസുകള്‍ മാത്രമാണ് നടത്തുന്നത്. രോഗഭയത്തെത്തുടര്‍ന്ന് അത്യാവശ്യക്കാര്‍ മാത്രമേ യാത്രകള്‍ നടത്തുന്നുമുള്ളൂ. രാജ്യാന്തര സര്‍വ്വീസുകള്‍ ഇനിയും രാജ്യത്ത് പുനരാരംഭിച്ചിട്ടില്ല. എന്ന് സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത‌
ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ യാത്രാ പ്ലാനുകളെല്ലാം തകര്‍ന്ന് വീ‌ട്ടിലിരിക്കുന്ന സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്തയാണിത്. ആഭ്യന്തര സര്‍വ്വീസുകള്‍ പഴയപടി പുനരാരംഭിക്കുന്നതോടെ പ്ലാന്‍ ചെയ്ത യാത്രകള്‍ പലതും വീണ്ടും പ്ലാന്‍ ചെയ്യാം. പക്ഷേ, കൃത്യമായ മുന്നൊരുക്കങ്ങളോടെയും സുരക്ഷാമാനദണ്ഡങ്ങളോടും കൂടി മാത്രമേ യാത്രകള്‍ പ്ലാന്‍ ചെയ്യാവൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about:
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+