Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നുബ്രാവാലി » ആകര്‍ഷണങ്ങള് » ദിസ്കിത് മൊണാസ്ട്രി

ദിസ്കിത് മൊണാസ്ട്രി, നുബ്രാവാലി

7

350 വര്‍ഷം പഴക്കമുള്ള ഈ മൊണാസ്ട്രി മേഖലയിലെ ഏറ്റവും പഴക്കമുള്ള ബുദ്ധ വിഹാരങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 10310 അടിയാണ് ഉയരം. നുബ്രാവാലി മേഖലയുടെ ആസ്ഥാനമായതിനാല്‍ ദിസ്കിത് ഗ്രാമത്തില്‍  നിരവധി സര്‍ക്കാര്‍ ഓഫീസുകളും ഇവിടെയുണ്ട്. ഈ ഗ്രാമത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഈ മൊണാസ്ട്രി പതിനാലാം  നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തിബറ്റന്‍ ബുദ്ധമതാധ്യാപകനായിരുന്ന സോങ് ഖാപ്പയുടെ ശിഷ്യന്‍ ചാംഗ്സെം സെറാബ് സാംഗ്പോയാണ് സ്ഥാപിച്ചതെന്നാണ് ചരിത്രം.

ദിസ്കിത് ഗൊമ്പ എന്നും അറിയപ്പെടുന്ന ഈ ബുദ്ധ വിഹാരത്തിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം ബുദ്ധന്‍െറ മൈത്രേയ രൂപത്തിലുള്ള വിഗ്രഹമാണ്. പെയിന്‍റിംഗുകളും പ്രാര്‍ഥനക്ക് ഉപയോഗിക്കുന്ന ഡ്രമ്മുകളുമാണ്  തിബറ്റന്‍ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ബുദ്ധ വിഹാരത്തിന്‍െറ ഏറ്റവും വലിയ  ആകര്‍ഷണം. വിഹാരത്തിന്‍െറ മധ്യഭാഗത്തായി തിബറ്റിലെ തഷീല്‍ഹുമ്പോ ബുദ്ധവിഹാരത്തിന്‍െറ മനോഹരമായ വാള്‍പെയിന്‍റിംഗും സന്ദര്‍ശകര്‍ക്ക് നല്ല അനുഭവമാകും പ്രദാനം ചെയ്യുക. കംഗ്യുലാംഗ് എന്നും സാംഗ്യുലാംഗ് എന്നും പേരുള്ള ദേവാലയങ്ങള്‍ക്കൊപ്പം തിബറ്റന്‍, മംഗോളിയന്‍ ഭാഷകളിലുളള നിരവധി ലിഖിതങ്ങളും ഇവിടെ ശേഖരിച്ച് വെച്ചിട്ടുണ്ട്. പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് കഴിയുന്ന ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം സന്യാസികളാണ് ഇവിടത്തെ അന്തേവാസികള്‍.  ഫെബ്രുവരിയില്‍ നടക്കുന്ന ഇവിടത്തെ ഉല്‍സവം കാണാന്‍ നിരവധി സന്ദര്‍ശകര്‍ എത്താറുണ്ട്. തിന്‍മയുടെ മേല്‍ നന്‍മ വിജയം നേടിയതിന്‍െറ ഓര്‍മ പുതുക്കാന്‍ ലാമമാര്‍ മുഖംമൂടിയണിഞ്ഞ് നടത്തുന്ന നൃത്തം സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയങ്കരമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue