ദ്രാസ് - സാഹസികരുടെ പറുദീസ

ഹോം » സ്ഥലങ്ങൾ » ദ്രാസ് » ഓവര്‍വ്യൂ

ഗേറ്റ് വേ ഓഫ് ലഡാക്ക് എന്നും അറിയപ്പെടുന്ന ദ്രാസ് ജമ്മു കാശ്മീരിലെ കാര്‍ഗില്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സൈബീരിയ കഴിഞ്ഞാല്‍ ഏറ്റവും തണുപ്പുള്ള സ്ഥലമായി കണക്കാക്കപ്പെടുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്ന് 3280 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാര്‍ഗിലില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെയുള്ള ദ്രാസിലാണ് 1999 ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം നടന്നത്.ഇന്ന് ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ദ്രാസ്.

ലഡാക്കിന് പുറമേ ജമ്മു കാശ്മീരിലെ മറ്റ് നിരവധി ഹില്‍സ്റ്റേഷനുകളിലേക്കുള്ള ഒരു കവാടമാണ് ദ്രാസ്. ദുര്‍ഘടംപിടിച്ച ഇവിടുത്തെ ഭൂപ്രകൃതി സാഹസിക സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ദ്രാസിനടുത്തുള്ള സുരു താഴ്വരയില്‍ നിന്ന് ട്രെക്കിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് യാത്ര ആരംഭിക്കാം. അമര്‍മനാഥ് ഗുഹയിലേക്കും ഇവിടെ നിന്ന് ട്രെക്കിങ്ങ് നടത്താം. 5200 മീറ്റര്‍ ഉയരത്തിലുള്ള പാതയിലൂടെ യാത്ര ചെയ്ത് വേണം ഇവിടേക്കെത്താന്‍..

ദ്രാസ് സന്ദര്‍ശിക്കുന്നവര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച സൈനികരുടെ ഓര്‍മ്മ നല്കുന്ന ദ്രാസ് യുദ്ധസ്മാരകം സന്ദര്‍ശിക്കാന്‍ മറക്കരുത്. റിപ്പോര്‍ട്ടുകളനുസരിച്ച് ഇരുഭാഗത്തും നിന്നായി 1200 ഓളം സൈനികര്‍ ഇവിടെ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുദ്ധസ്മാരകത്തിനടുത്തായി യുദ്ധത്തിന്‍റെ ഓര്‍മ്മകളുണര്‍ത്തുന്ന ഒരു മ്യൂസിയം ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ഇതിനടുത്തായി തന്നെയുള്ള ദ്രൗപദി കുണ്ഡ് സന്ദര്‍ശകര്‍ കണ്ടിരിക്കേണ്ടുന്ന ഒരു സ്ഥലമാണ്.

ദ്രാസിലേക്ക് വിമാനം, റെയില്‍വേ, റോഡ് മാര്‍ഗ്ഗങ്ങളില്‍ എത്തിച്ചേരാം. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഇക്കാലത്താണ് ദ്രാസിലെ വേനല്‍ക്കാലം.

Please Wait while comments are loading...