Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നുബ്രാവാലി » ആകര്‍ഷണങ്ങള് » പനാമിക്ക് ഗ്രാമം

പനാമിക്ക് ഗ്രാമം, നുബ്രാവാലി

31

നുബ്രാവാലിയിലത്തുന്നവര്‍ ഒരു കാരണവശാലും വിട്ടുപോകരുതാത്ത സ്ഥലമാണ് പനാമിക് ഗ്രാമം. ലെയില്‍ നിന്ന് 140 കിലോമീറ്റര്‍ ആണ് ഇങ്ങോടുള്ള ദൂരം. സമുദ്രനിരപ്പില്‍ നിന്ന്  10442 അടിയാണ് ഉയരം. ഇന്തോ- ടിബറ്റന്‍ അതിര്‍ത്തിയില്‍  സ്ഥിതി ചെയ്യുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് ഗ്രാമത്തിന് അപ്പുറത്തേക്ക് പോകാന്‍ അനുവാദമില്ല. ഗ്രാമത്തിന്‍െറ പ്രാന്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചുടുനീരുറവയാണ് ഇവിടത്തെ ഏറ്റവും പ്രധാന ആകര്‍ഷണം.

സള്‍ഫറിന്‍െറ സാന്നിധ്യം ഉള്ളതിനാല്‍ വാതമടക്കം നിരവധി അസുഖങ്ങള്‍ക്ക് ഈ നീരുറവയിലെ കുളി നല്ലതാണ് എന്നാണ് പറയപ്പെടുന്നത്.  ചുടുനീരുറവയില്‍ കുളിച്ച ശേഷം കുറച്ചു സാഹസിക പ്രിയരാണെങ്കില്‍ എട്ട് കിലോമീറ്റര്‍ മലകയറിയാല്‍ ഹര്‍ഗാം നദിക്ക് കുറുകെ നിര്‍മിച്ചിരിക്കുന്ന പാലമെത്തും. ഈ പാലം കടന്നാല്‍ എന്‍സാ മൊണാസ്ട്രിയില്‍ എത്തും. പനാമിക് ഗ്രാമത്തിന്‍െറ ഓരം ചേര്‍ന്ന് ഒഴുകുന്ന നുബ്ര നദിയുടെ മനോഹര കാഴ്ചയും ഇവിടെ നിന്നാല്‍ സന്ദര്‍ശകന് കാണാനാകും. പര്‍വത നിരകള്‍ പശ്ചാത്തലമൊരുക്കുന്ന പുല്‍മേടുകളും മണല്‍ക്കൂനകളുമൊക്കെയാണ് സന്ദര്‍ശകനായി നുബ്രാ നദിക്കര കാത്തുവെച്ചിരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue