ദിസ്കിത് മൊണാസ്ട്രിക്ക് വിളിപ്പാടകലെയുള്ള ലാച്ചുംഗ് ക്ഷേത്രം പഴക്കമേറിയ ബുദ്ധമത തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തിബറ്റന്‍ ബുദ്ധമത ചിന്തകന്‍ സോങ് ഖാപ്പയുടെ വിഗ്രഹമാണ് ഇവിടെയുള്ളത്. തന്‍െറ സന്തത സഹചാരിയായിരുന്ന മഞ്ഞത്തൊപ്പി കൈയില്‍ പിടിച്ച് നില്‍ക്കുന്ന രീതിയിലാണ് വിഗ്രഹത്തിന്‍െറ രൂപകല്‍പ്പന. പ്രമുഖ ബുദ്ധമത വിഭാഗമായ യെല്ളോ ഹാറ്റ് സെക്ടറിന്‍െറ സ്ഥാപകന്‍ ഇയാളാണെന്നാണ് കരുതപ്പെടുന്നത്.



Click it and Unblock the Notifications