Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഊട്ടി » ആകര്‍ഷണങ്ങള് » മകരപൊങ്കല്‍

മകരപൊങ്കല്‍, ഊട്ടി

40

ഏറെ ആവേശത്തോടെയും ആര്‍ഭാടപൂര്‍വ്വവും തമിഴ് ജനത ഒന്നാകെ ആഘോഷിക്കുന്ന ഉത്സവമാണ് മകരപൊങ്കല്‍. എല്ലാ വര്‍ഷവും ജനുവരി മാസം 12 മുതല്‍  15 വരെ തിയ്യതികളിലാണ് ഇത് കൊണ്ടാടുന്നത്. വാസ്തവത്തില്‍  ഇത് വിളവെടുപ്പ് കാലത്തിന്റെ ഉത്സവമാണ്. സകല ജനങ്ങളും, പ്രത്യേകിച്ച് കര്‍ഷകര്‍ ഇത് മതിമറന്ന് ആഘോഷിക്കുന്നു. ഇതിലൂടെ ഐശ്വര്യവും സമൃദ്ധിയും കൈവരുമെന്നാണ് വിശ്വാസം.

വിളകള്‍ക്ക് വളരാന്‍ കളമൊരുക്കിയ സൂര്യഭഗവാനും വരുണദേവനുമുള്ള പ്രത്യുപകാരം കൂടിയാണ് ഈ ആഘോഷം. ഇതോടൊപ്പം കന്നുകാലികള്‍ക്കും നന്ദിയും ആദരവും അര്‍പ്പിക്കാന്‍ കര്‍ഷകര്‍ മറക്കാറില്ല.

പൊങ്കല്‍  വേളയില്‍  ഹിന്ദുസമൂഹം അവരുടെ വീടുകള്‍ പൂക്കള്‍ കൊണ്ടലങ്കരിക്കുകയും തറയില്‍ കോലം എഴുതുകയും ചെയ്യും . പൂവിന്റെ ഇതളുകളും വിവിധ നിറങ്ങള്‍ ചേര്‍ത്ത അരിമാവും ഉപയോഗിച്ചാണ് ഈ കളങ്ങള്‍ ഒരുക്കുന്നത്. പാലും അരിയും ശര്‍ക്കരയും ചേര്‍ത്ത് അന്നേ ദിവസം ഉണ്ടാക്കുന്ന പാല്‍ പായസം മകരപൊങ്കലിലെ പ്രധാന വിഭവമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed