പാലംപൂരിലെ മറ്റൊരു ആകര്‍ഷണമാണ് ശോഭാ സിംഗിന്റെ ആര്‍ട്ട് ഗ്യാലറി. പഞ്ചാബില്‍ നിന്നുള്ള സമകാലിക ചിത്രകാരനായ സര്‍ ശോഭാ സിംഗിന്റെ കലാസൃഷ്ടികളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പാലംപൂരില്‍ നിന്ന് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആര്‍ട്ട് ഗ്യാലറിയില്‍ എത്താം.
ശോഭാ സിംഗ് നിരവധി ചിത്രങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഏറ്റവും കൂടുതല്‍ വരച്ചിരിക്കുന്നത് സിഖ് ഗുരുക്കന്മാരെയാണ്. 1969ല്‍ ഗുരുനാനാക്കിന്റെ 500-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ശോഭാ സിംഗ് ഗുരുനാനാക്കിന്റെ ഒരു ചിത്രം വരയ്‌ക്കുകയുണ്ടായി. ഗുരുനാനാക്കിന്റെ രൂപത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ചിത്രമായാണ് ഇതിനെ പലരും കാണുന്നത്. ധൗലാധര്‍ മലനിരകളുടെ പശ്ചാത്തിലത്തിലുള്ള ഗദ്ദിവംശജരുടെ ചിത്രങ്ങളും ഇവിടെ കാണാം.
1940ല്‍ രചിച്ച സോഹ്നി- മഹിവാളിന്റെ ചിത്രവും ശ്രദ്ധേയമാണ്. ഇവിടെ പ്രദര്‍നത്തിലുള്ള ഹീര്‍- രഞ്‌ജ ചിത്രവും കാണികളെ ആകര്‍ഷിക്കുന്നുണ്ട്. ശോഭാ സിംഗ് രചിച്ച ഭഗത്സിംഗ്, മഹാത്മാ ഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്‌ത്രി തുടങ്ങിയ ദേശസ്‌നേഹികളുടെ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.



Click it and Unblock the Notifications