Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പാലംപൂര്‍

പാലംപൂര്‍ - വടക്കുപടിഞ്ഞാറിന്റെ തേയിലത്തോട്ടം

26

കാന്‍ഗ്ര താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോര പട്ടണമാണ്‌ പാലംപൂര്‍. മനോഹരമായ ഭൂപ്രകൃതിയും ശുദ്ധവായു നിറഞ്ഞ അന്തരീക്ഷവും പാലംപൂരിന്റെ സവിശേഷതകളാണ്‌. ദേവദാരുവും പൈന്‍ മരങ്ങളും തിങ്ങിനിറഞ്ഞ കാടും കണ്ണീരുപോലെ തെളിഞ്ഞ്‌ ഒഴുകുന്ന നദികളും പാലംപൂരിന്റെ സൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്നു.

മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പോലെ കച്ചവടവത്‌ക്കരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അവധിക്കാലം ചെലവഴിക്കാന്‍ ഇവിടം ഏറ്റവും അനുയോജ്യമാണ്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 1220 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലംപൂര്‍ സന്ദര്‍ശനം പ്രകൃതി സ്‌നേഹികള്‍ക്കും കലാസ്വാദകര്‍ക്കും മറക്കാനാവാത്ത അനുഭവമായിരിക്കും സമ്മാനിക്കുക. ജലസമ്പന്നമായ എന്നര്‍ത്ഥമുള്ള പുലും എന്ന ഹിമാചലി വാക്കില്‍ നിന്നാണ്‌ ഈ പ്രദേശത്തിന്‌ പാലംപൂര്‍ എന്ന പേര്‌ ലഭിച്ചത്‌.

പ്രദേശത്തെ മലഞ്ചരുവുകളില്‍ തേയില കൃഷി ചെയ്യാന്‍ ബ്രട്ടീഷുകാര്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടെ 19-ാം നൂറ്റാണ്ടിലാണ്‌ പാലംപൂര്‍ കണ്ടെത്തിയത്‌. അങ്ങനെ പാലംപൂരിന്‌ ഹിമാചല്‍പ്രദേശിലെ ടീ കൗണ്ടി എന്ന പേര്‌ ലഭിച്ചു. വിവിധ പേരുകളില്‍ ഇവിടെ നിന്ന്‌ തേയില കയറ്റി അയക്കുന്നുണ്ട്‌. ചെറിയ പട്ടണങ്ങള്‍, മട്ടുപ്പാവിലെ നെല്‍പ്പാടങ്ങള്‍, ക്ഷേത്രങ്ങള്‍, ഗ്രാമങ്ങള്‍, ബ്രട്ടീഷ്‌ ഭരണകാലത്തെ ബംഗ്‌ളാവുകള്‍, മഞ്ഞുമൂടിയ ധൗലാധര്‍ മലനിരകള്‍ എന്നിവ പാലംപൂരിനെ വിനോദസഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്നു.

എല്ലായ്‌പ്പോഴും സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും പാലംപൂര്‍ സന്ദര്‍ശിക്കാം. വേനല്‍ക്കാലത്ത്‌ താപനില 15 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. ഈ സമയമാണ്‌ സഞ്ചാരത്തിനും സ്ഥലങ്ങള്‍ കാണുന്നതിനും ഏറ്റവും അനുയോജ്യം. മഴക്കാലത്ത്‌ ഇവിടെ കനത്ത മഴയാണ്‌ ലഭിക്കുന്നത്‌. അതിനാല്‍ മഴക്കാലത്ത്‌ പാലംപൂരില്‍ എത്തുന്നവര്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത്‌ അത്യാവശ്യമാണ്‌. നവംബര്‍ മാസം മുതല്‍ ഇവിടെ തണുപ്പ്‌ കാലമാണ്‌. ഈ സമയത്ത്‌ താപനില -2 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴും. മഞ്ഞുവീഴ്‌ചയും അനുഭവപ്പെടും.

നാല്‍പ്പത്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗാഗ്ഗല്‍ എയര്‍പോര്‍ട്ടാണ്‌ പാലംപൂരിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഈ വിമാനത്താവളം ധര്‍മ്മശാല- കാന്‍ഗ്ര എയര്‍പോര്‍ട്ട്‌ എന്നും അറിയപ്പെടുന്നു. ഇവിടെ നിന്ന്‌ ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളിലേക്ക്‌ വിമാന സര്‍വ്വീസുകളുണ്ട്‌.

ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക്‌ മരാണ്ട വരെ ട്രെയിനില്‍ വരാം. ഇത്‌ നാരോഗേജ്‌ സ്‌റ്റേഷനാണ്‌. പത്താന്‍കോട്ടാണ്‌ അടുത്തുള്ള ബ്രോഡ്‌ ഗേജ്‌ റെയില്‍വെ സ്‌റ്റേഷന്‍. പാലംപൂരില്‍ നിന്ന്‌ 120 കിലോമീറ്ററാണ്‌ റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള ദൂരം. റോഡ്‌ മാര്‍ഗ്ഗവും എളുപ്പത്തില്‍ ഇവിടെ എത്താവുന്നതാണ്‌. മണ്ഡി, പത്താന്‍കോട്ട്‌, ധര്‍മ്മശാല എന്നിവിടങ്ങളില്‍ നിന്ന്‌ ഇവിടേക്ക്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.

പാലംപൂര്‍ പ്രശസ്തമാക്കുന്നത്

പാലംപൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പാലംപൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം പാലംപൂര്‍

 • റോഡ് മാര്‍ഗം
  റോഡ്‌ മാര്‍ഗ്ഗം പാലംപൂരില്‍ എത്തുക എളുപ്പമാണ്‌. മണ്ഡി, ധര്‍മ്മശാല, പത്താന്‍കോട്ട്‌ എന്നീ പ്രധാന നഗരങ്ങളില്‍ നിന്ന്‌ പാലംപൂരിലേക്ക്‌ സര്‍ക്കാര്‍- സ്വകാര്യ ബസുകള്‍ സര്‍വ്വീസ്‌ നടത്തുണ്ട്‌. സര്‍ക്കാര്‍ ബസുകളിലെ ടിക്കറ്റ്‌ നിരക്ക്‌ കിലോമീറ്ററിന്‌ രണ്ട്‌ രൂപയില്‍ താഴെയാണ്‌. കാലാവസ്ഥ
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  പാലംപൂരില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെയുള്ള മരാണ്ഡയാണ്‌ ഏറ്റവും അടുത്തുള്ള നാരോഗേജ്‌ റെയില്‍വെ സ്‌റ്റേഷന്‍. പത്താന്‍കോട്ടാണ്‌ ഏറ്റവും അടുത്തുള്ള ബ്രോഡ്‌ഗോജ്‌ റെയില്‍വെ സ്‌റ്റേഷന്‍. പാലംപൂരില്‍ നിന്ന്‌ പത്താന്‍കോട്ടിലേക്കുള്ള ദൂരം ഏതാണ്ട്‌ 120 കിലോമീറ്ററാണ്‌. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലേക്കും ഈ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന്‌ ട്രെയിനുകള്‍ ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഗാഗ്ഗല്‍ വിമാനത്താവളം എന്ന്‌ അറിയപ്പെടുന്ന ധര്‍മ്മശാല എയര്‍പോര്‍ട്ടാണ്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. പാലംപൂരില്‍ നിന്ന്‌ 40 കിലോമീറ്റര്‍ അകലെയാണ്‌ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്‌. ഡല്‍ഹി, മുബൈ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക്‌ ഇവിടെ നിന്ന്‌ വിമാന സര്‍വ്വീസുകളുണ്ട്‌. പാലംപൂരില്‍ നിന്ന്‌ ഗാഗ്ഗലിലേക്ക്‌ ടാക്‌സികള്‍ ലഭിക്കും. ഏതാണ്ട്‌ 750 രൂപയാണ്‌ ടാക്‌സി നിരക്ക്‌. അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക്‌ ഡല്‍ഹിയില്‍ നിന്ന്‌ ധര്‍മ്മശാല എയര്‍പോര്‍ട്ടിലേക്ക്‌ വരാവുന്നതാണ്‌. പാലംപൂരില്‍ നിന്ന്‌ ഡല്‍ഹിയിലേക്കുല്‌ള ദൂരം 508 കിലോമീറ്ററാണ്‌. പതിനായിരം രൂപ ചെലവഴിക്കാന്‍ കഴിയുമെന്നുള്ളവര്‍ക്ക്‌ ഡല്‍ഹിയില്‍ നിന്ന്‌ ടാക്‌സിയില്‍ പാലംപൂരില്‍ എത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Sep,Sun
Return On
20 Sep,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
19 Sep,Sun
Check Out
20 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
19 Sep,Sun
Return On
20 Sep,Mon