Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പനജി » ആകര്‍ഷണങ്ങള് » കാസിനോ റോയല്‍

കാസിനോ റോയല്‍, പനജി

33

നിലവിലെ വ്യവസ്ഥിതിയില്‍ ചൂതുകളി ഇന്ത്യയില്‍ ഒരു കായികവിനോദമല്ല. നല്ലതാണോ മോശമാണോ എന്നത് ഓരോ വ്യക്തിയുടെയും ഇഷ്ടത്തിനും അഭിപ്രായത്തിനുമനുസരിച്ചിരിക്കും. എന്നാല്‍ ചൂതുകളി ആസ്വദിക്കാനുള്ള ഒരു അത്യഗ്രന്‍ അവസരമാണ് ഗോവയിലുള്ളത്, കൃത്യമായി പറഞ്ഞാല്‍ ഗോവയിലെ കാസിനോ റോയലില്‍. മണ്‌ഡോവി നദിക്ക് സമീപത്തെ ഈ കപ്പലില്‍ നിന്നാണ് ശരിക്കും ഇത്തരം കളികള്‍ക്ക് തുടക്കം കുറിക്കുന്നത് എന്നുവേണമെങ്കില്‍ പറയാം.

പോക്കര്‍, ബ്ലാക്ക് ജാക്ക്, മണി വീല്‍, ബക്കാരത്, പൊന്റൂണ്‍, ക്രാപ്‌സ്, സ്ലോട്ട് മെഷീന്‍സ് എന്നിങ്ങനെ പോകുന്നു കളികളുടെ വിവരങ്ങള്‍. പ്രത്യേകതരം വി വി ഐ പി റൂമുകളും കളിക്കാര്‍ക്കായി സജ്ജീകരിക്കും എന്നതും ഇവിടത്തെ പ്രത്യേകതമയാണ്.ചൂതുകളിയോടെ വിനോദങ്ങള്‍ അവസാനിച്ചു എന്ന് കരുതരുത്. എല്ലാ വിദ വിനോദോപാധികളും ഒരുക്കിയിട്ടുള്ള ആര്‍ഭാടക്കപ്പലാണ് കാസിനോ റോയല്‍. മെഴുകുതിരി വെട്ടത്തില്‍ ചൈന ഗാര്‍ഡനിലുള്ള ഡിന്നര്‍ മുതല്‍ റഷ്യയില്‍ നിന്നുള്ള ആളുകള്‍ അവതരിപ്പിക്കുന്ന ബെല്ലി ഡാന്‍സുവരെ ഇവിടത്തെ വിഭവങ്ങളില്‍പ്പെടും. നാലായിരം രൂപയാണ് കപ്പിള്‍സിന് പ്രവേശനഫീസ്. ഭക്ഷണത്തിനും മദ്യത്തിനുമൊപ്പം  3000 രൂപയുടെ കൂപ്പണുകള്‍ ലഭിക്കും.

പരിചയസമ്പന്നരും അല്ലാത്തവരുമായ കളിക്കാര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന നിരവധി ഇനങ്ങള്‍ ഇവിടെയുണ്ട്. കുട്ടികള്‍ക്കൊപ്പം അകത്തുകടക്കുന്നവരും വിഷമിക്കേണ്ടതില്ല, അവര്‍ക്ക് ആസ്വദിക്കാനുള്ള നിരവധി കാര്യങ്ങളും കപ്പലിനകത്ത് ഒരുക്കിയിട്ടുണ്ട്. ഉറങ്ങാനും കളിക്കാനും മറ്റുമുള്ള സ്ഥലങ്ങളും സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. സെലിബ്രിറ്റികളെ കാണാനുള്ള ഒരു അവസരം കൂടി കിട്ടാനിടയുണ്ട് ഭാഗ്യവാന്മാര്‍ക്ക്. എന്തായാലും ഗോവന്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനുള്ള മനോഹരമായ ഒരു അവസരമായിരിക്കും കാസിനോ റോയല്‍. കുറച്ചുനേരത്തേക്ക് നിങ്ങള്‍ ഇന്ത്യയിലാണ് എന്നതുതന്നെ മറന്നുപോയേക്കും എന്നുപറഞ്ഞാല്‍ അത് അതിശയമാവില്ല.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat