Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പനജി » ആകര്‍ഷണങ്ങള് » റെയിസ് മാംഗോസ് ചര്‍ച്ച്

റെയിസ് മാംഗോസ് ചര്‍ച്ച്, പനജി

33

1555 ലാണ് പനജിയിലെ റെയിസ് മാംഗോസ് ചര്‍ച്ച് പണികഴിപ്പിച്ചത്.  മണ്‌ഡോവി നദിക്ക് സമീപത്തായി  സ്ഥിതിചെയ്യുന്ന റെയിസ് മാംഗോസ് ചര്‍ച്ച് ബര്‍ദേസ് ജില്ലയിലെ ആദ്യത്തെ പള്ളിയാണ് എന്ന് പരക്കെ കരുതിവരുന്നു. സെന്റ് ജെറോമിന് വേണ്ടിയാണ് ഈ പള്ളി സമര്‍പ്പിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ജനുവരിയില്‍ ആറാം തീയതി ത്രീ വൈസ് മെന്‍ ഓര്‍ ത്രീ വെസ് കിംഗ്‌സ് എന്ന പേരില്‍ ആഘോഷങ്ങള്‍ നടക്കുന്നു.

ഹിന്ദുക്ഷേത്രം പിടിച്ചടക്കി പിന്നീട് പള്ളിയാക്കിത്തീര്‍ക്കുകയായിരിന്നു ഇവിടം എന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. പള്ളിക്കകത്തുള്ള പല ശിലാന്യാസങ്ങളും ലിഖിതങ്ങളും ഇത്തരം വാദങ്ങള്‍ക്ക് ശക്തി പകരുന്നവയാണ്. എന്നാല്‍ ഇതിന് വിപരീതമായ നിലയിലാണ് പള്ളിയുടെ പുറംവശത്തുനിന്നുള്ള കാഴ്ചയില്‍ തോന്നുക. പള്ളിയുടെ പുറംവശവും ഉള്‍വശവും തമ്മിലെ നിര്‍മാണത്തില്‍ കാര്യമായ ശൈലിവ്യത്യാസമുണ്ട് എന്ന് കാണാം. സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായ റെയിസ് മാംഗോസ് കോട്ട ഇതിനടുത്താണ് .സുല്‍ത്താന്‍ ആദില്‍ ഷായാണ് മനോഹരമായ ഈ കോട്ട പണിതീര്‍ത്തത്.

പോര്‍ട്ടുഗീസ് ഭരണകാലത്ത് ഈ കോട്ട പലപ്പോഴും മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും അതിക്രമിച്ചെത്തുന്നവരെ തടയാനുള്ള നിരീക്ഷണക്കോട്ടയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  ചെങ്കല്ലുകൊണ്ടാണ് കോട്ടയുടെ പണികള്‍ തീര്‍ത്തിരിക്കുന്നത്.  കുറെക്കാലം ജയിലായും ഈ കോട്ട ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നും ചരിത്രരേഖകളില്‍ കാണാം. ബാഗ, കലാന്‍ഗുട്ട് ബീച്ചുകളുടെ പരിസരത്താണ് പള്ളി. വാസ്‌കോ, പനജി തുടങ്ങിയ ഗോവന്‍ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരവധി വാഹനങ്ങള്‍ ലഭ്യമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat