പോംടാ സാഹിബില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഷേര്‍ഗഢ് ഗുരുദ്വാര സിഖുക്കാരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടക കേന്ദ്രങ്ങളില്‍ ഒന്നാണ്. മനുഷ്യരെ ആഹാരമാക്കിയിരുന്ന ഒരു കടുവയെ ഗുരു ഗോബിന്ദ് സിംഗ് കൊന്ന സ്ഥലത്താണ് ഈ ഗുരുദ്വാര നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. അദ്ദേഹം തന്റെ വാളു കൊണ്ട് ഒറ്റവെട്ടിന് കടുവയെ കൊല്ലുകയായിരുന്നത്രേ.