Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മണികരന്‍

മണികരനിലേക്ക് ഒരു തീര്‍ത്ഥാടനം

17

ഹിമാചല്‍ പ്രദേശിലെ കുളു താഴ്വരയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് ഒരേസമയം ഹിന്ദുക്കളുടേയും സിക്കുകാരുടേയും പ്രിയ തീര്‍ത്ഥാടനകേന്ദ്രമായ  മണികരന്‍. പുരാണകഥയില്‍ പാര്‍വ്വതീദേവി ധരിച്ചിരുന്ന അമുല്യരത്നവുമായി ബന്ധപ്പെട്ട കഥയാണ് മണികരന് ഈ പേരുലഭിക്കാന്‍ കാരണമായത്. ഒരിക്കല്‍ ഇവിടെ വച്ച് പാര്‍വ്വതീദേവിയുടെ വിലപ്പെട്ട ഒരു ആഭരണം ഒരു തടാകത്തില്‍ നഷ്ടപ്പെട്ടു.

ഇത് കണ്ടുപിടിക്കാന്‍ ശിവഭഗവാന്‍ തന്‍റെ ഭൂതഗണങ്ങളെ നിയോഗിച്ചെങ്കിലും അവര്‍ക്ക് കണ്ടെത്താനായില്ല. ഇതില്‍ കോപാക്രാന്തനായ ശിവന്‍ തന്‍റെ മൂന്നാം കണ്ണ് തുറന്നുവെന്നും അതിന്‍റെ ഫലമായി ഭൂമി പിളര്‍ന്ന് എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര അമൂല്യ രത്നങ്ങള്‍ ഉണ്ടായെന്നുമാണ് കഥ.,സമുദ്രോപരിതലത്തില്‍ നിന്നും 1737 മീറ്റര്‍ ഉയരത്തിലുള്ള മണികരനിലെ ശിവക്ഷേത്രവും മറ്റ് മൂര്‍ത്തീക്ഷേത്രങ്ങളും സന്ദര്‍ശിക്കാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്തുന്നത്.1905 ലുണ്ടായ ഭുചലനത്തില്‍ ചരിഞ്ഞുപോയ നിലയിലാണ് ഇന്നും ഈ ക്ഷേത്രമുള്ളത്. റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്.

സിക്ക് മതസ്ഥാപകനായ ഗുരു നാനാക്ക് തന്‍റെ അഞ്ച് ശിഷ്വന്‍മാര്‍ക്കൊപ്പം മണികരനില്‍ സന്ദര്‍ശനം നടത്തിയെന്ന വിശ്വാസമാണ് മണികരനെ സിക്കുമതസ്ഥരുടെ കൂടി പുണ്യഭൂമിയാക്കുന്നത്.സിക്കു ഗുരുദ്വാരയ്ക്കടുത്തെ ചൂടുവെള്ളം ഒഴുകുന്ന ഒരു നീരുറവ മണികരനിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. മചന്ദ്രദേവക്ഷേത്രം,കുലാന്ത് പിത്ത് തുടങ്ങിയവയാണ് മണികരനിലെ പ്രധാന ഹിന്ദു ആരാധനാലയങ്ങള്‍.ഹരീന്ദര്‍ കുന്നും പാര്‍വ്വതീ നദിയും ഷോജ,മലന,ഖിര്‍ഗംഗ തുടങ്ങി പ്രദേശങ്ങളുമാണ് മണികരനില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നയിടങ്ങള്‍. ഇവിടങ്ങളിലെത്തുന്നവര്‍ക്ക് ട്രക്കിംഗിനുള്ള സൌകര്യങ്ങളുമുണ്ട്. വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ് മാര്‍ഗ്ഗവുമെല്ലാം സഞ്ചാരികള്ക്ക് മണികരനിലെത്താവുന്നതാണ്. ഏപ്രില്‍ മുതല് ജൂണ്‍ വരെയുള്ള വേനല്‍ക്കാലമാണ് മണികരനിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും യോജിച്ച സമയം.

മണികരന്‍ പ്രശസ്തമാക്കുന്നത്

മണികരന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മണികരന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മണികരന്‍

  • റോഡ് മാര്‍ഗം
    മണികരനിലേക്ക് നേരിട്ട് ബസ് സര്‍വ്വീസില്ലാത്തതിനാല്‍ റോഡുമാര്‍ഗ്ഗം വരുന്നവര്‍ക്ക് കുളുവിലേക്കോ മണാലിയിലേക്കോ വന്നശേഷം അവിടെനിന്നും മണികരനിലേക്കുള്ള ബസ്സില്‍ കയറാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    യാത്രയ്ക്ക് ട്രെയിന്‍ തെരെഞ്ഞെടുക്കുന്നവര്‍ക്ക് മണികരനില്‍ നിന്നും 298 കിലോമീറ്റര്‍ അകലെയുള്ള പതന്കോട്ട് റെയില്‍വേ സ്റ്റേഷനിലോ 283 കിലോമീറ്റര്‍ അകലെയുള്ള ചണ്ഢിഗഢ് റെയില്‍വേസ്റ്റേഷനിലോ ഇറങ്ങാം. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം ഈ സ്റ്റേഷനുകളില്‍ നിന്നും ട്രെയില്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനമാര്‍ഗ്ഗം വരുന്നവര്‍ ബുന്ധൂര്‍ വിമാനത്താവളത്തിലെത്തുന്നതാകും നല്ലത്. ഇവിടെ നിന്നും ടാക്സിയില്‍ അരമണിക്കൂര്‍ യാത്രയേ മണികരനിലേക്കുള്ളൂ. ബുന്ഡൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി,പതന്‍കോട്ട്,ചണ്ഢിഗഢ്,ധര്‍മ്മശാല,ഷിംല തുടങ്ങി പ്രധാന നഗരങ്ങളിലേക്കെല്ലാം സ്ഥിരം സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat