എഴുപത് കിലോമീറ്റര്‍ അകലെയുള്ള ജോളി ഗ്രാന്റിലാണ് പോംടാ സാഹിബിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ജുബ്ബാര്‍ഹട്ടി വിമാനത്താവളം ഇവിടെ നിന്ന് 145 കിലോമീറ്റര്‍ അകലെയാണ്. ജുബ്ബാര്‍ഹട്ടിയില്‍ നിന്ന് ന്യൂഡല്‍ഹി, മുംബൈ, ശ്രീനഗര്‍ എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്ക് തുടര്‍ച്ചയായി വിമാന സര്‍വ്വീസുകളുണ്ട്. വിമാനത്താവളത്തില്‍ നിന്ന് പോംടാ സാഹിബിലേക്ക് കാറുകളും മറ്റും ലഭിക്കും.