യാദവീന്ദ്രഗാര്ഡന് എന്നും അറിയപ്പെടുന്ന മുഗള്‍ ഗാര്ഡന് പര്‍വാനോയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ഹരിയാന സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. പാക്കിസ്താനിലെ വിഖ്യാതമായ ബാദ്ഷാഹി മസ്ജിദ് രൂപകല്‍പ്പന ചെയ്ത നവാബ് ഫിദായി ഖാന് തന്നെയാണ് 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ ആരാമത്തിന്െറയും തലച്ചോര്‍. പാട്യാല മഹാരാജാവായിരുന്ന യാദവീന്ദ്ര സിംഗി ന്‍െറ കാലശേഷമാണ് ഇതിന് യാദവീന്ദ്രഗാര്ഡന് എന്ന പേര് ലഭിച്ചത്. നൂറേക്കറിലായി പരന്നുകിടക്കുന്ന പൂന്തോട്ടത്തില്‍ അപൂര്‍വങ്ങളായ നിരവധി പൂക്കളാണ് ഉള്ളത്. ആനുപാതികമായുള്ള ഏഴ് ഭാഗങ്ങളായാണ് പൂന്തോട്ടത്തിന്‍െറ ഘടന. ചെറിയ മൃഗശാല,ജാ പ്പാനീസ് ഗാര്ഡന്,നഴ്സറി, വിനോദ സഞ്ചാരികള്‍ക്ക് ഉല്ലസിക്കാനുള്ള പുല്‍മേടുകള്‍ എന്നിവയും ഇതിനകത്ത് ഉണ്ട്.
1966 മുതല്‍ ഹരിയാന വിനോദ സഞ്ചാര വകുപ്പിന്‍െറ കീഴിലുള്ള പൂന്തോട്ടം നിലവില്‍ പിഞ്ജോര്‍ ഗാര്ഡന് എന്നാണ് അറിയപ്പെ ടുന്നത്. സിഖ് ഉല്‍സവമായ ബൈശാഖി നാളില്‍ ഇവിടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇവിടെ നടക്കുന്ന മാമ്പഴമേളക്കും സന്ദര്‍ശകര്‍ ഒത്തിരിയത്തൊറുണ്ട്.