ആറന്മുള ഗ്രാമത്തില്‍ പമ്പയാറിന്‍െറ തീരത്തുള്ള ഈ മനോഹരക്ഷേത്രവും പൗരാണിക ശില്‍പ്പകല തീര്‍ത്ത ദൃശ്യഭംഗിയുടെ ഉദാഹരണമാണ്. വൃത്താകൃതിയിലുള്ളതാണ് ക്ഷേത്രത്തിന്‍െറ പ്രധാന കെട്ടിടം. കൃഷ്ണന്‍െറ അവതാരമായി ഗണിക്കപ്പെടുന്ന പാര്‍ഥസാരഥിയാണ് പ്രധാന പ്രതിഷ്ഠ. സുദര്‍ശനചക്രവും കൈയിലേന്തിയുള്ള മനോഹരമായ വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്. ഓണക്കാലത്താണ് പ്രസിദ്ധമായ ആറന്മുള വള്ളംകളി നടക്കാറ്. വള്ളംകളിക്ക് മുന്നോടിയായി നടക്കുന്ന വള്ളസദ്യയും പ്രസിദ്ധമാണ്.



Click it and Unblock the Notifications