കേരളത്തിലെ അറിയപ്പെടുന്ന ബീച്ചുകളിലൊന്നാണ് പയ്യോളി ബീച്ച്. തെളിഞ്ഞതും ശാന്തവുമായ അന്തരീക്ഷം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ആഴം കുറഞ്ഞ കടല്‍ നീന്തലിനും മറ്റ് ജലകായിക വിനോദങ്ങള്‍ക്കും പറ്റിയതാണ്. ആതിഥ്യവും ഭക്ഷണവും മോഹിപ്പിക്കുന്നതാണ്. 14 കിലോമീറ്റര്‍ ദൂരം വരെ കടലിലിറങ്ങാന്‍ കഴിയും. വംശനാശം നേരിടുന്ന കടലാമകളുടെ നിരവധി സംരക്ഷണ കേന്ദ്രങ്ങള്‍ കടല്‍തീരത്തുണ്ട്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നൂറുകണക്കിന് കടലാമകള്‍ ഇവിടെ മുട്ടയിടാനെത്തും. ഈ തല്‍സമയ കാഴ്ച നിങ്ങള്‍ക്ക് ഒരു വന്യജീവി സങ്കേതത്തിലും കാണാന്‍ കഴിയില്ല.
ഭക്ഷണവും ഊഷ്മളവുമായ ആതിഥ്യവുമാണ് മറ്റ് ആകര്‍ഷണീയതകള്‍. പ്രശസ്തമായ പയ്യോളി ചിക്കന്‍ നിങ്ങളുടെ വായില്‍ കപ്പലോടിക്കും. ചിക്കന്‍ രുചിച്ചു നോക്കിയിട്ടേ നിങ്ങള്‍ മറ്റ് വിഭവങ്ങളെക്കുറിച്ച് ആലോചിക്കൂ. പണ്ടുകാലത്ത് സമുദ്രസഞ്ചാരികളുടെ പേടിസ്വപ്നമായിരുന്ന വലിയ പാറക്കൂട്ടമായ വെള്ളിയാങ്കല്ല് പയ്യോളിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. നാവികര്‍ക്ക് വഴികാട്ടിയായി ലൈറ്റ്ഹൌസും സ്ഥാപിച്ചിട്ടുണ്ട്. ബീച്ചില്‍ നിന്ന് വെള്ളിയാങ്കല്ലിലേക്ക് ബോട്ട് സര്‍വീസുണ്ട്. ദേശാടനപക്ഷികളുടെ സങ്കേതം കൂടിയാണ് ഈ പ്രദേശം.



Click it and Unblock the Notifications