സിക്കീം രാജാക്കന്‍മാരുടെ രണ്ടാമത്തെ തലസ്ഥാനമായിരുന്നു ഇവിടെ. യുക്സെം ആയിരുന്നു ആദ്യ തലസ്ഥാനം. നേപ്പാളീസ് പട്ടാളം നശിപ്പിച്ച കൊട്ടാരത്തിന്‍െറ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. രാജഭരണകാലത്തിന്‍െറ ഓര്‍മകളുണര്‍ത്തുന്ന കൊട്ടാരത്തിനുള്ളിലെ പ്രാര്‍ഥനാഹാളിന്‍െറ അവശിഷ്ടങ്ങള്‍ ഇന്നും ഇവിടെ കാണാം. യുക്സമിലെ ദുബ്ദി മൊണാസ്ട്രി മുതല്‍ തുടങ്ങുന്ന നിരവധി മൊണാസ്ട്രികള്‍ അടങ്ങിയ ബുദ്ധിസ്റ്റ് പില്‍ഗ്രിമേജ് സര്‍ക്യൂട്ടിന്‍െറ ഭാഗമാണ് ഈ അവശിഷ്ടങ്ങള്‍.
വടക്ക്, തെക്ക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് ഈ അവശിഷ്ടങ്ങള്‍ അറിയപ്പെടുന്നത്. ഇതില്‍ വടക്കുഭാഗത്താണ് രാജകുടുംബം താമസിച്ചിരുന്നത്. രാജകുടുംബം പ്രാര്‍ഥനനടത്തിയിരുന്ന ദാബ് ലബാംഗ് എന്നറിയപ്പെടുന്ന ഭാഗവും ഇവിടെയാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഈ അവശിഷ്ടങ്ങള്‍ ദേശീയ പ്രാധാന്യമുള്ളവയായാണ് ഗണിക്കപ്പെടുന്നത്.



Click it and Unblock the Notifications