പിതോരഘറില്‍ നിന്ന് 127 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് മുന്‍ശ്യാരി. ഹിമാലയ പര്‍വ്വത പ്രാന്തത്തിലെ ജോഹര്‍ മേഖലയിലേക്കുള്ള പ്രവേശനവീഥി കൂടിയാണ് ഈ പട്ടണം. മിലം, റമിക്, റലം എന്നീ ഹിമ പരപ്പുകള്‍ ഈ പട്ടണത്തിന് സമീപ ത്തായാണ് വിലയിക്കുന്നത്. മഹേശ്വര്‍ കുണ്ഡ്, തമരി കുണ്ഡ് എന്നീ പൊയ്കകള്‍ മുന്‍ശ്യാരിയെ വലയം ചെയ്ത് കിടക്കുന്നു. കൂടാതെ ഗോരി നദി ഗംഗയില്‍ നിന്ന് കൈപുഴയായി മാറുന്നത് ഇവിടെവെച്ചാണ്. മുന്‍ശ്യാരി ബുഗ്യാന്‍ എന്ന പ്രകൃതിജന്യമായ പുല്‍മേട് പട്ടണത്തെ ആവരണം ചെയ്ത് പരന്ന്കിടക്കുന്നു.



Click it and Unblock the Notifications