പിതോരഘറിന് സമീപത്തുള്ള മറ്റൊരു ക്ഷേത്രമാണ് ധ്വജ ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തിന്റെ ഉത്തുംഗതയില്‍ വിഹരിക്കുന്ന ഈ ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് ഹിമാവരണമണിഞ്ഞ കൊടുമുടികളുടെ അനര്‍ഘ ദൃശ്യം സഞ്ചാരികള്‍ക്ക് കാണാം. ശിവനും ജയന്തി ദേവിയുമാണ് ഇവിടെ പൂജിക്കപ്പെടുന്നത്.