Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൊഖ്‌റാന്‍ » ആകര്‍ഷണങ്ങള് » ബാബ രാംദേവ് ക്ഷേത്രം

ബാബ രാംദേവ് ക്ഷേത്രം, പൊഖ്‌റാന്‍

14

പൊഖ്‌റാന്‍ നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാംദേവ്ര ഗ്രാമത്തിലുള്ള ഈ ക്ഷേത്രത്തില്‍ എത്താം. രാജസ്ഥാനിലെ ഒരു നാട്ടുദൈവമായി കണക്കാക്കുന്ന രാംദേവ് ജിയുടെ സമാധിയുണ്ട് ക്ഷേത്രപരിസരത്ത്. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇദ്ദേഹത്തിന് അസാധാരണമായ ശക്തികളുണ്ടായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. പാവപ്പെട്ടവര്‍ക്കും നിരാശ്രയര്‍ക്കുമായി ഉഴിഞ്ഞുവച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒട്ടേറെ ജനവിഭാഗങ്ങളും സ്ഥാപനങ്ങളുമെല്ലാം തങ്ങളുടെ ഇഷ്ടദേവനായി രാംദേവ്ജിയെ കണക്കാക്കുന്നുണ്ട്.

1931ലാണ് ഈ ക്ഷേത്രത്തില്‍ അവസാനമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങല്‍ നടന്നത്. രാംദേവ്ജിയുടെയും ശിഷ്യന്മാരുടെയും ശവകുടീരങ്ങള്‍ക്കൊപ്പം അഞ്ച് മുസ്ലീം സഞ്ചാരികളുടെ ശവകുടീരവും ക്ഷേത്രപരിസരത്ത് കാണാം. രാംദേവ്ജിയെക്കുറിച്ച് കേട്ടറിഞ്ഞ് മെക്കയില്‍ നിന്നും അദ്ദേഹത്തെ കാണാനായി എത്തിയവരായിരുന്നുവ്രേത ഈ വ്യക്തികള്‍, ഇവര്‍ രാംഷാ പിര്‍ എന്നായിരുന്നുവ്രേത രാംദേവ്ജിയെ വിളിച്ചിരുന്നത്.

രാംസര്‍ ടാങ്ക് എന്നൊരു തടാകവും ഇവിടെയടുത്തായി കാണാം. ബാബതന്നെയാണ് ഈ തടാകം പണിതതെന്നാണ് ജനങ്ങളുടെ വിശ്വാസം. സ്‌റ്റെപ് വെല്‍ ആയ ഈ ജലസംഭരണി പര്‍ച്ച ബോറിയെന്നാണ് അറിയപ്പെടുന്നത്. ഇതിലെ ജലത്തിന് രോഗങ്ങള്‍ അകറ്റാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri