പൊള്ളാച്ചിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പതിനാറാം നൂറ്റാണ്ടില്‍ പണികഴിക്കപ്പെട്ടതാണ്. വള്ളിയാറച്ചാലിലെ ചില ആളുകളാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കോങ്കു വെള്ളാള ഗൗണ്ടര്‍ സമുദായത്തിന്‍റെ കുല ദൈവമാണ് ഇവിടുത്തെ പ്രതിഷ്ഠയായ ആലഗുണാച്ചി അമ്മന്‍. വിശ്വാസമനുസരിച്ച്, ഈ സമുദായത്തില്‍ പെട്ട ചിലര്‍ ഇവിടേക്ക് ഒരു ദേവവിഗ്രഹവുമായി
വരുന്ന അവസരത്തില്‍ ഇവിടെ വിശ്രമിക്കാനായി ഇരിക്കുകയും, അപ്പോള്‍ വിഗ്രഹം അപ്രത്യക്ഷമാവുകയും ചെയ്തു. തുടര്‍ന്ന് അവര്‍ ഇവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും, അത് നോക്കി നടത്താനായി സമീപപ്രദേശത്ത് താമസം ആരംഭിക്കുകയും ചെയ്തു.



Click it and Unblock the Notifications