പൊള്ളാച്ചി അയ്യപ്പന് ക്ഷേത്രം 1970 ല്‍ പണിതീര്‍ത്തതാണ്. ശബരിമല അയ്യപ്പക്ഷേത്രവുമായി ഏറെ സാമ്യതകള്‍ ഈ ക്ഷേത്രത്തിനുണ്ട്. നിരവധി മൂര്‍ത്തികളുടെ വിഗ്രഹങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. എന്നിരുന്നാലും പ്രധാന പ്രതിഷ്ഠ അയ്യപ്പനാണ്. അനേകം വിശ്വാസികള്‍ ദിവസവും ഇവിടെ സന്ദര്‍ശിച്ച് ഹോമങ്ങളിലും, പൂജകളിലും, ആരാധനകളിലും പങ്കെടുക്കുന്നു.