മസാനിയമ്മന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. സര്‍പ്പത്തിന്റെ രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. പൊള്ളാച്ചിയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഏറെ വിശ്വാസികളെ ആകര്‍ഷിക്കുന്നു. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മൂന്നാഴ്ചക്കകം മറുപടി ലഭിക്കുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ചയും, വെള്ളിയാഴ്ചയുമാണ് ഇവിടെ ഏറെ തിരക്ക് അനുഭവപ്പെടുക.
ഈ ക്ഷേത്രത്തിന്റെ മധ്യഭാഗത്തായി തിളങ്ങുന്ന നിറങ്ങളില്‍ മസാനിയമ്മന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. ഈ മൂര്‍ത്തി ചമ്രംപടിഞ്ഞിരിക്കുന്നതായാണ് ചിത്രം. നാനാന്‍ രാജാവിന്റെ മാവില്‍ നിന്ന് മാങ്ങ പറിച്ച് തിന്ന ഒരു പെണ്‍കുട്ടിയുടെ നാമത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതെന്നാണ് ഐതിഹ്യം.
മാങ്ങ പറിച്ചതില്‍ കോപാകുലനായ രാജാവ് പെണ്‍കുട്ടിക്ക് വധശക്ഷ വിധിച്ചു. പില്ക്കാലത്ത് ഈ പെണ്‍കുട്ടിയെ മസാനി എന്ന പേരില്‍ തദ്ദേശവാസികള്‍ ആരാധിച്ച് തുടങ്ങി. മറ്റൊരു ഐതിഹ്യം അനുസരിച്ച് ശ്രീരാമദേവന് സീതയെ തേടിയുള്ള യാത്രയില്‍ ഇവിടെയെത്തിയെന്നും ക്ഷേത്രത്തില്‍ ധ്യാനിച്ചിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.