പൊന്നാനിയിലെ ഒരു പ്രധാന കര്‍ഷണമാണ് ബിയ്യം കായല്‍. പൊന്നാനി നഗരത്തിനടുത്തായുള്ള തടാകം കാണാനായി എല്ലാവര്‍ഷവും ഒട്ടേറെയാളുകള്‍ എത്തുന്നുണ്ട്. ഓണക്കാലത്ത് നടക്കുന്ന വള്ളംകളിയാണ് ആളുകളെ ഇങ്ങോട്ട് കാര്യമായി ആകര്‍ഷിയ്ക്കുന്നത്. വള്ളം കളി സമയത്ത് ഇവിടെ ആളുകള്‍ക്കിരിക്കാന്‍ പവലിയനും മറ്റും ഉണ്ടാക്കറുണ്ട്.
രണ്ട് ഡസനോളം നാടന്‍ വള്ളങ്ങളാണ് വള്ളംകളിയില്‍ പങ്കെടുക്കാറുള്ളത്. സന്ദര്‍ശകര്‍ക്കായി ഇവിടെ ബോട്ടിങ്ങിനും മറ്റും സൗകര്യമുണ്ട്. ബിയ്യം കായലിന് കുറുകേയുള്ള തൂക്കുപാലവും മനോഹരമായ കാഴ്ചയാണ്. കായലിന്റെ തീരത്ത് സന്ദര്‍ശകര്‍ക്കായി താമസൗകര്യങ്ങളുണ്ട്. എല്ലാസൗകര്യങ്ങളോടുംകൂടിയ ഒരു റസ്റ്റ് ഹൗസും ഇവിടെയുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ഇവിടെ പലപരിപാടികളും സംഘടിപ്പിക്കുന്നത്.



Click it and Unblock the Notifications