പൂവാര്‍ ബീച്ച്, പൂവാര്‍

മനോഹരമായ ബീച്ചാണ് പൂവാറിലേത്, അധികം കോളുകൊള്ളാത്ത കടല്‍ത്തീരം ശാന്തമായ അന്തരീക്ഷമൊരുക്കുന്നു. തീരത്തുള്ള തെങ്ങുകളെല്ലാം ചേര്‍ന്ന് കാഴ്ച മനോഹരമാക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയാണ് പൂവാര്‍. വിഴിഞ്ഞത്തുനിന്നും പതിനഞ്ച് മിനിറ്റ് ബോട്ടില്‍ സഞ്ചരിച്ചാലും പൂവാറിലെത്താം.

കോവളം ബീച്ചും പൂവാര്‍ ബീച്ചുമായി ഒരു അഴിയാല്‍ വേര്‍തിരിക്കപ്പെട്ടു കിടക്കുകയാണ്. വേലിയേറ്റ സമയത്ത് കടലിനെ കായലുമായി ബന്ധിപ്പിക്കുന്ന ഒരു പൊഴിയും ഇവിടെ രൂപപ്പെടാറുണ്ട്. ചെറിയസ്ഥലമാണെങ്കിലും ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഒട്ടേറെ റിസോര്‍ട്ടുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

പലതരം സൗകര്യങ്ങളാണ് ഓരോ റിസോര്‍ട്ടുകളും വാഗ്ദാനം ചെയ്യുന്നത്. ചിലര്‍ ബോട്ടിങാണെങ്കില്‍ മറ്റുചിലര്‍ ആയുര്‍വേദ ചികിത്സകളാണ് മുന്നോട്ടുവെയ്ക്കുന്നത്. കടല്‍ത്തീരത്ത് പ്രാദേശിക വിഭവങ്ങളും മറ്റ് ഭക്ഷ്യ വിഭവങ്ങളും കിട്ടും. വേലിയേറ്റവും വേലിയിറക്കവും ശക്തമായതിനാല്‍ ഇവിടെ കടലില്‍ നീന്തല്‍ അത്ര സുരക്ഷിതമായ കാര്യമല്ല.

Please Wait while comments are loading...