Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പൊര്‍വോരിം

പൊര്‍വോരിം - അവധിക്കാലം അടിച്ചുപൊളിക്കാം

7

മുംബൈ - ഗോവ പ്രധാനപാതയിലെ പ്രധാനപ്പെട്ട ഒരു ടൗണ്‍ഷിപ്പാണ് പൊര്‍വോരിം. മാപുസ കഴിഞ്ഞ ഉടനായി പനജിയുടെ പ്രവേശനവാടത്തിലാണ് പൊര്‍വോരിം സ്ഥിതിചെയ്യുന്നത്. ഗോവയുടെ പരിസരപ്രദേശങ്ങളിലായി മനോഹരമായ കാഴ്ചകള്‍ കാണാന്‍ പൊര്‍വോരിമില്‍ തമ്പടിച്ചാല്‍ സാധിക്കും. നഗരത്തിന് തൊട്ടുപുറത്തായുള്ള സലിം അലി പക്ഷിസങ്കേതമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഒരു കേന്ദ്രം.

ടൂറിസ്റ്റുകള്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാരുടെയും പ്രിയകേന്ദ്രമാണിത്. കുറച്ചുമാറി പനജി എന്ന തലസ്ഥാനനഗരം മണ്‌ഡോവി നദീതീരത്തുസ്ഥിതി ചെയ്യുന്നു. റെയിസ് മാംഗോസ് കോട്ടയാണ് സമീപത്തായുള്ള മറ്റൊരു ആകര്‍ഷണം. പനജിമിന്റെ ഉള്‍നഗരമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു വികസ്വരടൗണാണ് പൊര്‍വോരിം എന്നുവേണമെങ്കില്‍ പറയാം.

കജുരിയോ റെസ്റ്റോറന്റും മജെസ്റ്റിക് എന്ന പേസ്ട്രി ഷോപ്പുമാണ് ഇവിടെ ഭക്ഷണപ്രേമികള്‍ക്ക് ആകര്‍ഷണീയമായി തോന്നാനിടുള്ള രണ്ട് സ്ഥലങ്ങള്‍.  കണ്‌ഡോലിം, ബാഗ എന്നിവിടങ്ങളേക്കാള്‍ ചെലവ് കുറഞ്ഞതും എന്നാല്‍ സൗകര്യപ്രദവുമായ താമസസൗകര്യം ലഭിക്കുന്ന ഒരു സ്ഥലമാണ് പൊര്‍വാരിം.

പൊര്‍വോരിം പ്രശസ്തമാക്കുന്നത്

പൊര്‍വോരിം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പൊര്‍വോരിം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പൊര്‍വോരിം

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu