ഗുജ്ജാര്‍ സാഡ് വംശജനായ കുടിയേറ്റക്കാരന് ലാലാ ബൂട്ടാ മാല് നിര്‍മിച്ച ബൂട്ടാലി നിവാസ് വടക്കേന്ത്യന്‍-കൊളോണിയല്‍ വാസ്തുശില്പങ്ങളുടെ സമന്വയ ഭംഗി പേറുന്നു. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടം ആറ് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ലാല ബുട്ടാ മാല് തന്‍െറ ആറ് മക്കള്‍ക്കായി നിര്‍മിച്ചതാണ് ഈ ആറ് ഭാഗങ്ങളും. കെട്ടിടത്തിന് ചുറ്റും വെള്ളം നിറക്കാന്‍ കുഴികള്‍ നിര്‍മിച്ചിട്ടുണ്ട്. ഇത് മൂലം ഗ്രഹ പരിസരം തണുപ്പുള്ളതായി നിലനില്ക്കുന്നു.