Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുലിക്കാട്ട്‌ » ആകര്‍ഷണങ്ങള് » പുലിക്കാട്ട്‌ പക്ഷി സങ്കേതം

പുലിക്കാട്ട്‌ പക്ഷി സങ്കേതം, പുലിക്കാട്ട്‌

10

പുലിക്കാട്ട്‌ പക്ഷി സങ്കേതം പുലിക്കാട്ട്‌ തടാക വന്യജീവി സങ്കേതം എന്ന പേരില്‍ അന്താരാഷ്ട്ര പ്രശസ്‌തമാണ്‌. പുലിക്കാട്ടിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌ ഈ പക്ഷി സങ്കേതമെന്ന്‌ നിസ്സംശയം പറയാം. തമിഴ്‌നാട്ടിലെയും ആന്ധ്രാപ്രദേശിലെയും വിവിധ ജില്ലകളിലായി പരന്നുകിടക്കുന്ന ഒരു സംരക്ഷിത പ്രദേശമാണ്‌ പുലിക്കാട്ട്‌ പക്ഷി സങ്കേതം. 481 ചതുരശ്ര കിലോമീറ്ററാണ്‌ ഇതിന്റെ വിസ്‌തൃതി. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപ്പുജല തടാക ആവാസവ്യവസ്ഥയാണ്‌ പുലിക്കാട്ട്‌ തടാകവും പുലിക്കാട്ട്‌ പക്ഷി സങ്കേതവും ചേര്‍ന്ന്‌ ഉണ്ടാക്കുന്നത്‌. ഇതുതന്നെയാണ്‌ ഈ പ്രദേശത്തെ പ്രശസ്‌തമാക്കുന്നതും. ഒറീസ്സയിലെ ചില്‍കാ തടാകമാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം.

ഗ്രേറ്റര്‍ ഫ്‌ളെമിംഗോ, കൊക്കുകള്‍, കടല്‍കാക്കകള്‍, വെള്ളകൊക്കുകള്‍, പ്രാപ്പിടിയന്‍ പക്ഷി, വിവിധതരം താറാവുകള്‍ മുതലായവ പക്ഷി സങ്കേതത്തിലുണ്ട്‌. തമിഴ്‌നാട്‌- ആന്ധ്രാപ്രദേശ്‌ വനംവകുപ്പുകളുടെ കീഴിലാണ്‌ ഈ പക്ഷി സങ്കേതം പ്രവര്‍ത്തിക്കുന്നത്‌.

എല്ലാവര്‍ഷവും നവംബര്‍, ഫെബ്രുവരി മാസങ്ങളില്‍ ധാരാളം ദേശാടന പക്ഷികള്‍ ഇവിടെ എത്താറുണ്ട്‌. ഡിസംബര്‍- ജനുവരി മാസങ്ങളില്‍ വിനോദസഞ്ചാര വകുപ്പ്‌ സംഘടിപ്പിക്കുന്ന ഫ്‌ളാമിംഗോ ഫെസ്റ്റിവല്‍ ഇവിടേക്ക്‌ ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഡച്ച്‌ പള്ളി

 

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu