മാര്‍ച്ച് മുതല്‍ ജൂലൈ വരെയാണ് പുനെയിലെ വേനല്‍ക്കാലം. വേനല്‍ക്കാലത്ത് ഉച്ചസമയത്തോടെ കടുത്ത വെയിലാണ് ഉണ്ടാവുക, രാത്രിയില്‍ വീണ്ടും ചൂട് കുറയും. 20ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വേനല്‍ പകലുകളിലെ ചൂട്.
ജൂലൈ പകുതിയോടെയാണ് മഴക്കാലം തുടങ്ങുന്നത്, ഒക്ടോബര്‍വരെ മഴക്കാലമാണ്. അത്യാവശ്യം നല്ലപോലെ മഴലഭിയ്ക്കുന്ന സ്ഥലമാണ് പുനെ. മഴക്കാലത്ത് ചൂട് നന്നായി കുറയാറുണ്ട്. മഴപെയ്യുന്നതോടെ പുനെയില്‍ ആകെ പച്ചപ്പാകും, ഇക്കാലത്തെ സന്ദര്‍ശനം തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരിയ്ക്കും സമ്മാനിയ്ക്കുക.
നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന തണുപ്പുകാലമാണ് പുനെ സന്ദര്‍ശനത്തിന് പറ്റിയത്. രാത്രിയിലും പകലുമെല്ലാം അത്യാവശ്യം തണുപ്പ് അനുഭവപ്പെടും. ഈ സമയത്ത് ചൂട് 12 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. സഞ്ചാരികള്‍ കൂടുതല്‍ എത്തുന്ന സമയമായതുകൊണ്ടുതന്നെ. ഹോട്ടല്‍ മുറികള്‍ക്കെല്ലാം വാടക കൂടാറുണ്ട്, നല്ല താമസസ്ഥലങ്ങള്‍ കിട്ടാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടനുഭവപ്പെടാറുമുണ്ട്.