Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുട്ടപര്‍ത്തി » കാലാവസ്ഥ

പുട്ടപര്‍ത്തി കാലാവസ്ഥ

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് പുട്ടപര്‍ത്തി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് പുട്ടപര്‍ത്തിയിലെ വേനല്‍. ഇക്കാലത്ത് ഇവിടെ താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. വേനല്‍ക്കാലത്ത് പുട്ടപര്‍ത്തിയിലേയ്ക്ക് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കും.

മഴക്കാലം

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് മഴക്കാലം, കുറഞ്ഞ മഴ ലഭിയ്ക്കുന്ന പ്രദേശമാണിത്. മഴപെയ്യുന്നതോടെ ചൂടിന് ശമനം വരും, മഴ ശക്തമല്ലാത്തതിനാല്‍ത്തന്നെ ഇക്കാലത്ത് പുട്ടപര്‍ത്തി സന്ദര്‍ശിയ്ക്കാവുന്നതാണ്.

ശീതകാലം

ശീതകാലമാണ് പുട്ടപര്‍ത്തി സന്ദര്‍ശനത്തിന് പറ്റിയ സമയം. ഇക്കാലത്ത് മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുക. താപനില 30 ഡിഗ്രി സെല്‍ഷ്യസിനപ്പുറം പോകാറില്ല. കുറഞ്ഞ താപനില പലപ്പോഴും 14 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. നവംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശീതകാലം അനുഭവപ്പെടുന്നത്.