റായ് ബറേലി ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള ഒരു പട്ടണമാണ് ദല്‍മൌ. ദാല്‍ രാജാവിന്റെ കോട്ടയും ബാരാ മഠവും മഹേഷ് ഗിരി മഠവും ഇവിടത്തെ പ്രധാന സന്ദര്‍ശനകേന്ദ്രങ്ങളില്‍ ചിലതാണ്. അക്ഷരലോകത്ത് അപ്രധാനമല്ലാത്ത ഒരു സ്ഥാനം ഈ പട്ടണം നേടിയെടുത്തിട്ടുണ്ട്. സുപ്രസിദ്ധ ഹിന്ദി കവിയായ സൂര്യകാന്ത് ത്രിപദ് നിരാലയുടെ ഭാവനകള്‍ക്ക് ചിറക് മുളച്ചിരുന്നത് ഈ കോട്ടയുടെ ഏകാന്തതയിലാണ്. ഇതിന്റെ മുകളിലിരുന്ന് താഴത്തെ കാഴ്ചകള്‍ നോക്കിയാണ് അദ്ദേഹം ചിന്തകള്‍ക്ക് ആകാരരൂപം നല്‍കിയിരുന്നത്.
നവാബ് ശുസാ ഉദ്ദൌല പണിത ഇബ്രാഹിം ശര്‍ക്കി കൊട്ടാരവും അലാ ഉദാലിന്റെ ബൈഠക്കും കാണ്‍പൂരിനും റായ് ബറേലിക്കുമിടയില്‍ ജലസേചനാവശ്യാര്‍ത്ഥം പണിത ദല്‍മൌ പമ്പ് കനാലുകളും ഇവിടെ സന്ദര്‍ശകര്‍ക്ക് കാണാം.



Click it and Unblock the Notifications