Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റായ് ബറേലി » ആകര്‍ഷണങ്ങള് » സമസ്പൂര്‍ പക്ഷിസങ്കേതം

സമസ്പൂര്‍ പക്ഷിസങ്കേതം, റായ് ബറേലി

12

റായ് ബറേലിയിലെ സലോണ്‍ പട്ടണത്തിനടുത്തായി 1987 ല്‍ സ്ഥാപിതമായതാണ് ഈ പക്ഷിസങ്കേതം. 780 ഏക്കറുകളിലായി പരന്ന്കിടക്കുന്ന ഈ പ്രദേശം സ്വദേശി പക്ഷികളും ദേശാടന പറവകളുമടങ്ങുന്ന ഇരുനൂറ്റിയണ്‍പതോളം പക്ഷിവൈവിദ്ധ്യങ്ങളുടെ അഭയകേന്ദ്രമാണ്. ഉത്തര്‍പ്രദേശിലെ പക്ഷികള്‍ക്ക് ചേക്കേറാനുള്ള ആരണ്യകമായും ഇത് വര്‍ത്തിക്കുന്നു. കഴുകന്‍‍, പൊന്മാന്‍, സ്പോട്ബില്‍, കോമണ്‍ ടീല്‍, വിഷണ്‍, വിസിലിങ് ടീല്‍ എന്നിങ്ങനെ അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് പക്ഷികളുമായി സന്ദര്‍ശകര്‍ക്ക് പരിചയത്തിലാവാം.

നഗരജീവിതത്തിന്റെ തിക്കിലും തിരക്കിലും സ്വയം നഷ്ടമാവാതെ അതിഥികളെ ഈ താവളം സംരക്ഷിക്കും.

ഈ സാങ്ച്വറിയ്ക്കകത്തുള്ള കായലില്‍ ഒരുപാടിനം മത്സ്യങ്ങളുമുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍ നിലകൊള്ളുന്ന പ്രദേശങ്ങളില്‍ നിന്നുംമറ്റും ദേശാന്തരഗമനം നടത്തുന്ന പക്ഷികള്‍  ഇവിടെ കൂടുംതേടി അണയുന്നത് നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്താണ്. അതിനാല്‍ പക്ഷിനിരീക്ഷണത്തിന് യോജിച്ച സമയവും ഇതാണ്. പക്ഷികളുമായി സല്ലപിക്കാനും ഉല്ലാസവേള അനുഭൂതിദായകമാക്കുവാനും അതുമല്ലെങ്കില്‍ വെറുതെ ഈ അന്തരീക്ഷത്തിലെ പ്രശാന്തതയില്‍ അലിയാനും സഞ്ചാരികളും ദേശവാസികളും ഇവിടേക്ക് പ്രവഹിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed