റെയ്സനിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ഇത്. ധാര്‍ ടൂറിസത്തിന്‍റെ ഭാഗമാണിത്. വിശുദ്ധിയുടെ പേരില്‍ രാജ്യമെമ്പാടും പ്രശസ്തമായ സ്ഥലമാണിത്. മുസ്ലിം വിശുദ്ധനായ ഹസ്രത്ത് പീര്‍ ഫത്തേഹുല്ല ഷാ ബാബയുടെ അനുഗ്രഹം തേടി വന്‍ ജനാവലി ഓരോ ദിവസവും ഇവിടെയെത്തുന്നു.
പൂര്‍ണ്ണ വിശ്വാസത്തോടെ ഇവിടെ പ്രാര്‍ത്ഥിക്കുന്ന ഭക്തരുടെ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിക്കുമെന്നാണ് വിശ്വാസം. മതത്തിന്‍റെ വേര്‍തിരിവില്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇവിടം സന്ദര്‍ശിക്കാനാവും. ഇക്കാരണത്താല്‍ തന്നെ ഇന്ത്യയിലെ മതസൗഹാര്‍ദ്ധത്തിന്‍റെ ഒരു സാക്ഷ്യമായി ഇവിടം കണക്കാക്കപ്പെടുന്നു.



Click it and Unblock the Notifications