Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജമുണ്ട്രി » ആകര്‍ഷണങ്ങള് » ആനംകലകേന്ദ്രം

ആനംകലകേന്ദ്രം, രാജമുണ്ട്രി

25

രാജമുണ്ട്രിയിലെ ഒരേയൊരു ഇന്‍ഡോര്‍ സ്‌റ്റേഡിയമാണ്‌ ആനംകലാകേന്ദ്രം. ആനം കുടുംബമാണ്‌ സ്‌റ്റേഡിയം സ്ഥാപിച്ചത്‌. സ്റ്റേഡിയത്തിന്റെ പരിപാലനത്തിന്റെ ചുമതല രാജമുണ്ട്രി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ്‌. പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ തദ്ദേശീയമായ നിരവധി കാലാരൂപങ്ങളുടെ പ്രദര്‍ശന വേദിയായിട്ടുണ്ട്‌ ഇവിടം. ലോകത്ത്‌ മറ്റൊരിടത്തും കാണാന്‍ കഴിയാത്ത നിരവധി കലാരൂപങ്ങളുടെ പ്രചാരണത്തിനും വളര്‍ച്ചയ്‌ക്കും വഴിയൊരുക്കാനും ആനംകലാകേന്ദ്രത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.

സ്റ്റേഡിയത്തിന്റെ നിയന്ത്രണ ചുമതല നിലവില്‍ ജില്ലാകളക്ടര്‍ക്കും കമ്മീഷണര്‍ക്കുമാണ്‌. 2008ല്‍ നടന്ന നന്ദി നാടകോത്സവത്തോട്‌ അനുബന്ധിച്ച്‌ ആനംകലാകേന്ദ്രം പുനരുദ്ധരിച്ചിരുന്നു. ഇത്തരം സാംസ്‌കാരികോത്സവങ്ങളിലൂടെ നാടകരംഗത്തിന്റെ വളര്‍ച്ചയ്‌ക്കും ആനംകലാകേന്ദ്രം വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള നിരവധി കലാകാരന്മാരെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കാനും ഈ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്‌ ആയിട്ടുണ്ട്‌. രാജമുണ്ട്രിയുടെ സമ്പന്നമായ കലാപാരമ്പര്യം അടുത്തറിയണമെന്നുള്ളവര്‍ക്ക്‌ ആനംകലാകേന്ദ്ര സന്ദര്‍ശനം ഒഴിവാക്കാനാകില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
09 Sep,Wed
Return On
10 Sep,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Sep,Wed
Check Out
10 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Sep,Wed
Return On
10 Sep,Thu