അമരാവതി  - ചരിത്രത്തിലൂടെ അവിസ്മരണീയമായ ഒരു യാത്ര

ഹോം » സ്ഥലങ്ങൾ » അംരാവതി » ഓവര്‍വ്യൂ

തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ കൃഷ്ണ നദിക്കരയിലാണ് അമരാവതി നഗരം സ്ഥിതിചെയ്യുന്നത്. ഈ നഗരം ലോക പ്രസിദ്ധമായിരിക്കുന്നത്ഇവിടെയുള്ള  അമരേശ്വര ക്ഷേത്രത്തിന്‍റെ  പേരിലാണ്. കൂടാതെ ഏറ്റവും മഹത്തായ ബുദ്ധ സ്തൂപങ്ങളില്‍  ഒന്നിന്‍റെ  ഖ്യാതിയാലും  അമരാവതി പ്രസിദ്ധമാണ് . ഈ സ്തൂപം മൌര്യ രാജാക്കന്മാര്‍ക്ക് മുമ്പ് സ്ഥാപിക്കപ്പെട്ടതാ ണെന്ന്  വിശ്വസിക്കപ്പെടുന്നു. പ്രദേശം ധന്യകാടക അഥവാ  ധരണിക്കോട്ട എന്നാണു അറിയപ്പെട്ടിരുന്നത്.

ബി സി രണ്ടാം നൂറ്റാണ്ടു മുതല്‍ എ  ഡി മൂന്നാം നൂറ്റാണ്ടു വരെ യുള്ള കാലഘട്ടങ്ങളില്‍   ആന്ധ്രയുടെ ഒന്നാമത്തെ  ഭരണാധികാരികളാ യിരുന്ന ശാതവാഹനരുടെ തലസ്ഥാനമായിരുന്നു അമരാവതി. അമരാ വതിയിലാണ് ഭഗവാന്‍ ബുദ്ധന്‍ ധര്‍മ്മോപദേശ ങ്ങള്‍ നടത്തുകയും കാല ചക്ര അനുഷ്ഠാനം  നടത്തുകയും ചെയ്തത്.വജ്രായന ഗ്രന്ഥത്തില്‍ ഈ വിഷയം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബി സി 500 -ല്‍  അമരാവതി നഗരം ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകളും ഗ്രന്ഥത്തില്‍ ഉണ്ട്. ഇപ്പോള്‍ അമരാവതിയില്‍   വിനോദ സഞ്ചാരികളെ  ഏ റ്റവും ആകര്‍ഷിക്കുന്നത് അമരാവതി സ്തൂപവും പുരാവസ്തു മ്യൂസിയവും ആണ്.

കൃഷ്ണ നദി ക്കരയും അതിന്‍റെ  പ്രകൃതി ഭംഗി കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നു .അമരാവതി നഗരം വളരെ ഏറെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രം ആയതു കൊണ്ട് ഇവിടേക്ക് റോഡ്‌, തീവണ്ടി ഗതാഗതം സുഗമമായി ഉണ്ട് . ഇതിന്‍റെ  ഏറ്റവും അടുത്ത എയര്‍ പോര്‍ട്ട്‌ വിജയവാഡ യാണ്.    സര്‍ക്കാര്‍ ക്രമമായി  അമരാവതിയിലേക്ക്  ബസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഉഷ്ണ മേഖലാ പ്രദേശത്തെ കാലാവസ്ഥയാണ് അമരാവതിയില്‍ . അതിനാല്‍ വേനല്‍ക്കാലത്ത് ഉയര്‍ന്ന താപ നില യും ശൈത്യകാലത്ത്‌  തണുപ്പും അനുഭവപ്പെടും.   അടരുകളായി അടുക്കിവച്ചിരിക്കുന്ന ചരിത്രവും സ്മരണ കളുമുള്ള   അമരാവതി നഗരം ചരിത്രാന്വേഷികള്‍ക്കും  വിനോദ സഞ്ചാരികള്‍ക്കും  ഒരുപോലെ ആകര്‍ഷകമാണ്.

Please Wait while comments are loading...