രാജമുണ്ട്രിക്ക് സമീപം ഗോദാവരിയുടെ തീരത്തുള്ള സ്‌നാനഘട്ടമാണ് പുഷ്‌കര്‍ഘട്ട്. ശ്രീ കോടിലിങ്കേശ്വര ക്ഷേത്രം, ശ്രീ മാര്‍ക്കണ്ഡേയ സ്വാമി ക്ഷേത്രം തുടങ്ങിയ പൗരാണികമായ നിരവധി ക്ഷേത്രങ്ങള്‍ ഈ സ്‌നാനഘട്ടത്തിന് ചുറ്റിലുമായി സ്ഥിതി ചെയ്യുന്നു. രാജമുണ്ട്രിയില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട നിരവധി സ്‌നാനഘട്ടങ്ങളില്‍ ഒന്നാണിത്. തങ്ങളുടെ പാപങ്ങള്‍ കഴുകി കളയുന്നതിനായി വിശ്വാസികള്‍ വര്‍ഷം മുഴുവന്‍ ഇവിടേക്ക് ഒഴുകിയെത്തുന്നു. ഇതിന് ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍ പുഷ്‌കര്‍ഘട്ടിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications