ഹിംഗോള്‍ഗട്ട് വന്യജീവികളില്‍ താല്പര്യമുള്ളവരെ ഏറെ സന്തോഷിപ്പിക്കും. പ്രകൃതിയെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടം അനുയോജ്യമാണ്. വൈവിധ്യപൂര്‍ണ്ണമായ ജീവജാലങ്ങളാണ് ഇവിടെയുള്ളത്. 1984 ല്‍ ഹിംഗോള്‍ഗട്ട് എക്കോ എഡ്യുക്കേഷന്‍ സെന്‍ററായി പ്രഖ്യാപിച്ചു. ഗുജറാത്ത് എക്കോളജിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഈ സ്ഥലത്തെ ഹിംഗോള്‍ഗര്‍ഹ് നേച്ചര്‍ എഡ്യുക്കേഷന്‍ സാങ്ച്വറി എന്ന് നാമകരണം ചെയ്തു.
പലവിധ ഉരഗ വര്‍ഗ്ഗങ്ങളും, അന്യം നിന്നുകൊണ്ടിരിക്കുന്ന ചിങ്കാര, ബ്ലുബുള്‍, ഹൈന, മുള്ളന്‍പന്നി, വവ്വാലുകള്‍ തുടങ്ങിയവയും, പക്ഷി വര്‍ഗ്ഗങ്ങളായ പുള്ളി പ്രാവ്, ബുള്‍ബുള്‍, വുഡ്പെക്കര്‍ തുടങ്ങിയവയും ഇവിടെയുണ്ട്.



Click it and Unblock the Notifications