ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തിന് വെളിയില്‍ സ്ഥിതി ചെയ്യുന്ന ആദ്യത്തെ തീര്‍ത്ഥമാണ് അഗ്നി തീര്‍ത്ഥം. മറ്റു തീര്‍ത്ഥങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ഇത് കടലിന്റെ ഒരു മൂലയിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റു തീര്‍ത്ഥങ്ങള്‍ അമ്പലത്തിനകത്ത് സ്ഥിതി ചെയ്യുന്നവയും കുളം പോലുള്ളവയും ആണ്.
രാവണനെ വധിച്ചതിന് ശേഷം രാമന്‍ കടലിന്റെ ഈ ഭാഗത്ത് കുളിച്ചതായാണ് വിശ്വാസം. ഇവിടെ കുളിക്കുമ്പോള്‍ രാമന്‍ ശിവനെ പ്രാര്‍ത്ഥിച്ചത്രേ. ബ്രാഹ്മണനായ രാവണനെ കൊന്നതിന് ശിവനോട് മാപ്പ് അപേക്ഷിക്കുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥത്തില്‍ മുങ്ങി കുളിക്കുന്നത് പാപമോചനം നല്‍കുമന്ന വിശ്വാസത്തിന് പിന്നിലെ ഒരു ഐതിഹ്യം ഇതാണ്.
അഗ്നി തീര്‍ത്ഥത്തില്‍ കുളിച്ചതിന് ശേഷമാണ് രാമേശ്വത്തെ തീര്‍ത്ഥാടനം ആരംഭിക്കുന്നത്. എല്ലാ വിശ്വാസികളും മതപരമായ ഒരു ആചാരം പോലെ ഇത് പിന്‍തുടരുന്നു. എന്നാല്‍ അടുത്തിടെയായി തീര്‍ത്ഥത്തിന് ചുറ്റുമുള്ള സ്ഥലത്തിന്റെ ശുചിത്വത്തെ കുറിച്ച് പരാതികള്‍ ഉയരുന്നുണ്ട്. മതപരമായ പ്രാധാന്യം ഉള്ളതിനാല്‍ തീര്‍ത്ഥം മെച്ചപ്പെട്ട രീതിയില്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.



Click it and Unblock the Notifications