സേതുപതി രാജാക്കന്മാര്‍ നിര്‍മ്മിച്ച കൊട്ടാരമാണ് രാമലിംഗവിലാസം കൊട്ടാരം. 1674നും 1710നും ഇടയ്‌ക്ക് രാമനാഥപുരം ഭരിച്ചിരുന്ന കിഴവന്‍ സേതുപതിയാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. വളരെ പ്രശസ്‌തനായ രാജാവായിരുന്നു ഇദ്ദേഹം. കൊട്ടാരത്തില്‍ വലിയൊരു ഹാള്‍ ഉണ്ട്. ഇവിടെ വച്ചായിരുന്നു രാജാവ് പ്രജകളെ കണ്ടിരുന്നതും അവരുടെ പരാതികള്‍ കേട്ടിരുന്നതും. ദര്‍ബാര്‍ ഹാളിന് മുമ്പില്‍ രാജകുടുംബാംഗങ്ങളുടെ താമസ സ്ഥലങ്ങള്‍ കാണാം. വളരെ മനോഹരമായാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.
സേതുപതി രാജകുടുംബത്തിന്റെ പ്രൗഢഗംഭീരമായ ജീവിതം ചിത്രീകരിച്ചിരിക്കുന്ന ചുമര്‍ചിത്രങ്ങള്‍ കൊട്ടാര ചുമരുകളെ അലങ്കരിക്കുന്നു. മറാത്തരുമായി നടത്തിയ യുദ്ധവും സേതുപതിമാരും യുറോപ്യന്‍ കച്ചവടക്കാരും തമ്മിലുള്ള ബന്ധവും ചുമര്‍ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. ചരിത്രപരമായ പ്രാധാന്യം മാത്രമല്ല കലാപരമായ മേന്മയും ഈ ചിത്രങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയും. സേതുപതിമാരുടെ ഭരണത്തിന്‍ കീഴില്‍ കലയും ശില്‍പ്പകലയും നേടിയെടുത്ത വളര്‍ച്ച ജീവന്‍ തുടിക്കുന്ന ഈ ചുമര്‍ചിത്രങ്ങളില്‍ നിന്ന് വായിച്ചെടുക്കാം.



Click it and Unblock the Notifications